സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയായി കൊണ്ടോട്ടി നഗരസഭാ ചെയർപേഴ്സണ്‍ നിത ഷഹീർ. യുഡിഎഫ് ധാരണ പ്രകാരം മുസ്ലിം ലീഗിലെ സി.ടി. ഫാത്തിമത്ത് സുഹ്റാബി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് ചെയർപേഴ്സണ്‍ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിലെ നിത ഷഹീർ തിരഞ്ഞെടുക്കപ്പെട്ടത്.
നീറാട് വാർഡ് കൗണ്‍സിലറാണ് 27-കാരിയായ നിത ഷഹീർ. കെ.പി.നിമിഷ ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാർഥി. വോട്ടിങ് നില: ആകെ 40. യുഡിഎഫ് -32, എല്‍ഡിഎഫ് -6, അസാധു -2.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക




