ആലുവയില്‍ വൻ ഹെറോയിൻ വേട്ട. ഇതര സംസ്ഥാനക്കാരിയായ യുവതിയില്‍ നിന്നും 180 ഗ്രാം ഹെറോയിൻ പിടികൂടി. ആസാം സ്വദേശിനി വയസുള്ള ഖദീജ ബീഗത്തെയാണ് (18) എറണാകുളം റൂറല്‍ എസ്പിയുടെ പ്രത്യേക സ്ക്വാഡ് പിടികൂടിയത്.ആസാമില്‍ നിന്നും തീവണ്ടി മാർഗം കൊണ്ടുവന്ന ഹെറോയിൻ ഓട്ടോയില്‍ നെടുമ്പാശേരിയിലേക്ക് കൊണ്ടു പോകുന്നതിനിടെ പറവൂർ കവലയില്‍ വച്ചാണ് ഇവർ പോലീസ് പിടിയിലായത്.
ബാഗിനുള്ളില്‍ പ്രത്യേക അറയുണ്ടാക്കിയാണ് ഹെറോയിൻ സൂക്ഷിച്ചിരുന്നത്. അതിനു മുകളില്‍ വസ്ത്രങ്ങള്‍ നിറച്ച നിലയിലായിരുന്നു.അതേസമയം കോഴിക്കോട് മുക്കത്ത് രണ്ടേമുക്കാല്‍ കിലോയിലധികം എം ഡി എം എ യുമായി പിടികൂടിയ സംഭവത്തില്‍ ഒരു സ്ത്രീ കൂടി പിടിയിലായി. നീലേശ്വരം, മാങ്ങാപൊയില്‍ സ്വദേശിനി ഖദീജയെ (40)യാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഏപ്രില്‍ 2 ന് മുക്കം മുണ്ടുപാറ സ്വദേശി മുഹമ്മദ് ഹനീഫയെ 517 ഗ്രാം എം ഡി എം എയുമായി മുക്കം, അഗസ്ത്യ മൂഴിയില്‍ നിന്നും ഡാൻസാഫ് സംഘം പിടികൂടുകയും തുടർന്ന് അന്ന് തന്നെ ഹനീഫയുടെ മുത്താലത്തുള്ള വാടക വീട്ടില്‍ നിന്നും 2.306 കിലോഗ്രാം എം ഡി എം എ യും പിടികൂടിയിരുന്നു.





