വയറുവേദനയെത്തുടര്‍ന്ന് ചികില്‍സയക്കെത്തിയ 54കാരന്റെ എക്‌സറേയില്‍ കണ്ടെത്തിയത് രണ്ടുവര്‍ഷംമുന്‍പ് വൃക്കയിലെ കല്ലുനീക്കാന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ചെയ്ത ശസ്ത്രക്രിയയില്‍ ഘടിപ്പിച്ച ട്യൂബ്.എളനാട് മരുതംപാടത്ത് മഞ്ഞളൂര്‍ക്കളം വീട്ടില്‍ എ സലീമി(54)ന് ഇപ്പോള്‍ അടിയന്തരശസ്ത്രക്രിയ നിര്‍ദേശിച്ചിരിക്കുകയാണ്.

2024 ഓഗസ്റ്റ് പത്തിനാണ് സലീമിന് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രി യൂറോളജിവിഭാഗത്തില്‍ ശസ്ത്രക്രിയ നടത്തിയത്. നാലുദിവസത്തിനുശേഷം വീട്ടിലേക്കയയ്ക്കുകയും ചെയ്തു. മൂത്രമൊഴുക്ക് സുഗമമാക്കാനായാണ് ശസ്ത്രക്രിയ ചെയ്ത് ട്യൂബ് (സ്റ്റെന്റ്)ഇട്ടത്. ഇടതു വൃക്ക മുതല്‍ മൂത്ര സഞ്ചി വരെ നീളുന്ന ഇത് മൂന്നു മാസത്തിനു മുന്‍പേ നീക്കം ചെയ്യേണ്ടിയിരുന്നതാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

10 ദിവസം കഴിഞ്ഞ് തുന്നല്‍നീക്കിയ ഡോക്ടര്‍, സലീമിനോട് ഒരു മാസം കഴിഞ്ഞ് ജോലിക്കു പോകാമെന്ന് അറിയിക്കുകയും ചെയ്തു. മറ്റൊരു ചികില്‍സയോ വീണ്ടും ആശുപത്രിയില്‍ വരണമെന്നോ ഡോക്ടര്‍ നിര്‍ദേശിച്ചില്ലെന്നാണ് സലിം പറയുന്നത്.

ശസ്ത്രക്രിയയ്ക്കുശേഷം ഇടയ്ക്കിടെ വയറില്‍ അസ്വസ്ഥതയും വേദനയും മൂത്രത്തില്‍ രക്തത്തിന്റെ നിറവും കണ്ടുതുടങ്ങി. വേദന മാറാത്തതിനാലാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ കാണുന്നതും എക്‌സറേ എടുക്കുന്നതും. തുടര്‍ന്നാണ് വയറില്‍ ട്യൂബ് കണ്ടത്. എന്നാല്‍, 2024-ല്‍ ശസ്ത്രക്രിയ കഴിഞ്ഞ് തുന്നല്‍ അഴിച്ച സലിം 20 മാസത്തിനുശേഷം മാത്രമാണ് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിയതെന്നാണ് ഡോക്ടര്‍ പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക