സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം പ്രോത്സാഹിപ്പിക്കാനൊരുങ്ങി സർക്കാർ. ഇതിന്റെ ഭാഗമായി പുതിയ വില്‍പ്പന നികുതി നിരക്കുകള്‍ നിശ്ചയിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ബഡ്‌ജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു.2022-23ലെ അബ്‌കാരി നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിദേശമദ്യ ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതികള്‍ക്ക് അനുസൃതമായാണ് നടപടി.

0.5 ശതമാനം മുതല്‍ 20 ശതമാനം വരെ ആല്‍ക്കഹോള്‍ വീര്യമുള്ള (ബിയർ, വൈൻ ഒഴികെയുള്ളവ) മദ്യ ഉല്‍പ്പന്നങ്ങളെയാണ് ലോ ആല്‍ക്കഹോള്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ വിഭാഗത്തില്‍പ്പെടുന്ന ഉല്‍പ്പന്നങ്ങളുടെ നികുതി ഘടനയില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് കേരള പൊതുവില്‍പ്പന നികുതി നിയമപ്രകാരം പുതിയ നിരക്കുകള്‍ നിശ്ചയിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുതിയ നികുതി ഘടന അനുസരിച്ച്‌ 0.5 ശതമാനം മുതല്‍ പത്ത് ശതമാനം വരെ വീര്യമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 120 ശതമാനമായിരിക്കും വില്‍പ്പന നികുതി. പത്ത് ശതമാനം മുതല്‍ 20 ശതമാനം വരെ ആല്‍ക്കഹോള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് 175 ശതമാനം വില്‍പ്പന നികുതി നിരക്കും നിശ്ചയിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക