മലയാള ടെലിവിഷൻ സീരിയല്‍ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു നടി സുധ ചന്ദ്രൻ. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, മറാത്തി ഉള്‍പ്പെടെ ആറ് ഭാഷകളില്‍ അഭിനയിച്ച്‌ പ്രശസ്തയായ ആളാണ് സുധ. 1984-ല്‍ തെലുങ്കില്‍ പുറത്തിറങ്ങിയ ‘മയൂരി’ എന്ന ചിത്രത്തിലൂടെയാണ് സുധ ചന്ദ്രൻ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഇത് അവരുടെ സ്വന്തം ജീവിതകഥയായിരുന്നു. ഈ പ്രകടനത്തിന് അവർക്ക് ദേശീയ പുരസ്കാരം ലഭിച്ചു. തുടർന്ന് ഹിന്ദിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച സുധ, 1986-ല്‍ പുറത്തിറങ്ങിയ ‘ധർമ്മം’ എന്ന ചിത്രത്തിലൂടെ തമിഴില്‍ എത്തി.

പിന്നീട് വിജയ്കാന്തിനൊപ്പം ‘വസന്ത രാഗം’, ‘ചെറിയ തമ്ബി പെരിയ തമ്ബി’, ‘ചെറിയ പൂവേ മെല്ലേ പേസ്’ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. നീണ്ട ഇടവേളയ്ക്ക് ശേഷം 2008-ല്‍ വിശാല്‍ നായകനായ ‘സത്യം’ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തി. തുടർന്ന് ധനുഷിൻ്റെ ‘വേങ്കൈ’, ‘സാമി 2’ എന്നീ ചിത്രങ്ങളിലും സുപ്രധാന വേഷങ്ങള്‍ ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിനിമകളേക്കാള്‍ കൂടുതല്‍ നടിക്ക് പ്രശസ്തി നേടിക്കൊടുത്തത് സീരിയലുകളാണ്. ഇവർ അഭിനയിച്ച ‘നാഗിനി’ സീരിയല്‍ വലിയ ജനപ്രീതി നേടി. തമിഴില്‍ ‘കലശം’, ‘അരസി’, ‘തെൻട്രല്‍’, ‘ദൈവം തന്ത വീട്’, ‘ലക്ഷ്മി സ്റ്റോർസ്’ തുടങ്ങിയ നിരവധി സീരിയലുകള്‍ ഏറെ പ്രശസ്തമായിരുന്നു. 16-ാം വയസ്സില്‍ തൃച്ചിയില്‍ വെച്ചുണ്ടായ ഒരു അപകടത്തില്‍ സുധയുടെ കാല്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും പിന്നീട് കാല്‍ മാറ്റിവെക്കേണ്ടി വരികയും ചെയ്തു. കൃത്രിമ കാല്‍ (ജയ്പൂർ ഫൂട്ട്) വെച്ചാണ് പിന്നീട് അവർ ജീവിതം മുന്നോട്ട് നയിച്ചത്. ഇത് എല്ലാവർക്കും ഏറെ പ്രചോദനമായിത്തത്തീരുകയും ചെയ്തു. എന്നാല്‍ സുധ ചന്ദ്രന്റെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിക്കുകയാണ്. ‘മാതാ കി ചൗക്ക്’ എന്ന മതപരമായ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ അതിവൈകാരികമായി പെരുമാറിയ നടിയുടെ പ്രവർത്തികളാണ് ഇപ്പോള്‍ ചർച്ചയാകുന്നത്.

ജനുവരി മൂന്നിന് മുംബൈയില്‍ നടന്ന ആത്മീയ ചടങ്ങായ മാതാ കീ ചൗക്കിയാലാണ് സംഭവം. സുധാ ചന്ദ്രന്‍റെ കുടുംബാംഗങ്ങളും പരിചയക്കാരും ടെലിവിഷന്‍ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ളവരും പങ്കെടുത്ത ചടങ്ങായിരുന്നു ഇത്. വെള്ളയും ചുവപ്പും നിറത്തിലുള്ള സാരിയാണ് സുധ ധരിച്ചിട്ടുള്ളത്. നെറ്റിയില്‍ “ജയ് മാതാ ദി” എന്നെഴുതിയ തുണി കെട്ടിയിട്ടുണ്ട്. ചടങ്ങ് തുടരുന്നതിനിടയില്‍ നടി വൈകാരികമാവുകയും നിയന്ത്രണം വിടുകയുമായിരുന്നു. ഇതോടെ ഒരുകൂട്ടം ആള്‍ക്കാരെത്തി സുധയെ ശാന്തമാക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇവരെ തള്ളിമാറ്റുന്നതിനിടെയാണ് സുധ ഒരാളുടെ കയ്യില്‍ കടിക്കുന്നതായും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം.

വീഡിയോ വളരെപ്പെട്ടന്ന് തന്നെ വൈറലാകുകയും ചർച്ചയാവുകയും ചെയ്തു. പിന്നാലെ പിന്തുണയും വിമർശനവും ആയി ധാരാളം ആളുകള്‍ രംഗത്തെത്തുകയും ചെയ്തു.’ദൈവം കുടികൊണ്ടു’ എന്നാണ് പലരും പിന്തുണച്ചു കൊണ്ട് കുറിച്ചത്. ആത്മീയമായ സ്ഥലങ്ങളില്‍ പോകുമ്ബോള്‍ മനുഷ്യൻ അറിയാതെ ഇങ്ങനെ ആകുമെന്നും അത് ദൈവത്തിന്റെ കടാക്ഷമാണെന്നും സുധയ്ക്ക് ലഭിച്ച മഹാഭാഗ്യമാണ് അതെന്നും ആയിരുന്നു ചിലർ അഭിപ്രായപ്പെട്ടത്.

എന്നാല്‍ മറ്റുചിലർ സുധ ചന്ദ്രന്റെ പ്രവർത്തിയെ വിമർശിച്ചുകൊണ്ടും രംഗത്തെത്തി. ‘ഇത് സീരിയല്‍ തന്നെ. ഓസ്കർ അഭിനയം’, എന്നാണ് കാഴ്ചക്കാർ അഭിപ്രയപ്പെട്ടത്. ‘ഞങ്ങള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് സുധ. പക്ഷേ ഇങ്ങനെ എല്ലാം കാണിച്ചു കൂട്ടി വെറുതെ നാണം കെടരുത്’ എന്നും ചില കാഴ്ചക്കാർ പറഞ്ഞു. എന്തായാലും സംഭവത്തില്‍ ഇതുവരെ നടിയുടെ ഭാഗത്ത് നിന്നും പ്രതികരണമോ വിശദീകരണമോ ഉണ്ടായിട്ടില്ല.

കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ആടിപാടി നൃത്തം ചെയ്ത സുധയുടെ വീഡിയോകള്‍ പുറത്തുവന്നിരുന്നു. ഇതിനിടെ പെട്ടെന്ന് സുധയുടെ പെരുമാറ്റത്തില്‍ മാറ്റം വരികയായിരുന്നു. അവർ അലറി കരയുകയും പൊട്ടിച്ചിരിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്നവർ ഇവരെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതായും പിടിച്ചുമാറ്റാൻ ശ്രമിച്ച ഒരാളുടെ കയ്യില്‍ പലതവണ ആഞ്ഞ് കടിക്കാനും സുധ ചന്ദ്രൻ ശ്രമിക്കുന്നതായും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. പിന്നാലെ തുള്ളിച്ചാടുകയും ചെയ്തിരുന്നു. എന്തായാലും വീഡിയോ ആരാധകരെ തെല്ലൊന്ന് ആശങ്കയിലാഴ്ത്തി എന്ന് ഉറപ്പാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക