ബിഗ് ബോസ് മലയാളം സീസണ്‍ 7 ഫൈനലിസ്റ്റും പ്രശസ്ത ഗായകനുമായ അക്ബർ ഖാൻ വിവാദത്തില്‍. വിവാഹിതനായ താരം പ്രമുഖ ഡേറ്റിങ് ആപ്പായ ടിന്ററില്‍ സജീവമാണെന്നും അപരിചിതരായ പെണ്‍കുട്ടികളുമായി ചാറ്റ് ചെയ്യുകയും ഫോണ്‍ നമ്ബർ കൈമാറുകയും ചെയ്യുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി ഇൻഫ്ലൂവൻസർ ഫസ്മിന സാക്കിറാണ് രംഗത്തെത്തിയത്. അക്ബറിന്റെ ടിന്റർ അക്കൗണ്ട് വ്യാജമല്ലെന്നും അത് ബ്ലൂ ടിക്കുള്ള വെരിഫൈഡ് പ്രൊഫൈല്‍ ആണെന്നും ഫസ്മിന വീഡിയോയില്‍ അവകാശപ്പെടുന്നു.

ആപ്പിലൂടെ പരിചയപ്പെട്ട ഒരു പെണ്‍കുട്ടിയോട് താൻ അക്ബർ ഖാൻ തന്നെയാണെന്ന് താരം വെളിപ്പെടുത്തി. വിശ്വാസം വരാത്ത പെണ്‍കുട്ടിക്ക് തന്റെ ഫോണ്‍ നമ്ബർ നല്‍കാനും കൂടുതല്‍ പരിചയപ്പെടാൻ താല്‍പ്പര്യമുണ്ടെന്ന് അറിയിക്കാനും അക്ബർ തയ്യാറായെന്ന് ഫസ്മിന പറയുന്നു.താരം അയച്ച നമ്ബറും ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും ഫസ്മിന വീഡിയോയിലൂടെ പങ്കുവെച്ചിട്ടുണ്ട്. അക്ബറിന് നല്‍കിയ നമ്ബറിലേക്ക് ഫസ്മിന നേരിട്ട് മെസേജ് അയച്ചെങ്കിലും താരം പ്രതികരിച്ചില്ല. സ രി ഗ മ പ എന്ന റിയാലിറ്റി ഷോയിലൂടെയും പിന്നീട് ബിഗ് ബോസിലൂടെയും വലിയ ജനപ്രീതി നേടിയ താരമാണ് അക്ബർ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡോ. ഷെറിൻ ഖാനാണ് അക്ബറിന്റെ ഭാര്യ. വിവാഹിതനായ ഒരാള്‍ ഡേറ്റിങ് ആപ്പില്‍ അക്കൗണ്ട് തുടങ്ങി മറ്റൊരു പെണ്‍കുട്ടിയുമായി അടുക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫസ്മിന വീഡിയോ ചെയ്തത്. അക്ബറിന്റെ വിവാഹക്കാര്യം അറിഞ്ഞതോടെ ആ പെണ്‍കുട്ടി ചാറ്റ് അവസാനിപ്പിക്കുകയായിരുന്നുവെന്നും വീഡിയോയില്‍ പറയുന്നു.ഗായകൻ എന്ന നിലയിലും ബിഗ് ബോസ് താരം എന്ന നിലയിലും വലിയൊരു ആരാധകവൃന്ദമുള്ള അക്ബറിനെതിരെയുള്ള ഈ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക