മെസ്സി വരുന്നു എന്നതിന്റെ പേരില്‍ കലൂര്‍ രാജ്യാന്തര സ്റ്റേഡിയം മെച്ചപ്പെടുത്തുവെന്നതിന്റെ മറവില്‍ നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള സ്റ്റേഡിയത്തിന് മുന്നിലെ മരങ്ങല്‍ മുറിച്ചുകടത്തിയതായി ആരോപണം. മെസ്സിയുടെ പരിപാടിയുടെ മറവില്‍ പഴയ മുട്ടില്‍ മരംമുറി കേസ് ഒത്തുതീര്‍പ്പാക്കാന്‍ രഹസ്യമായി ധാരണ ഉണ്ടായെന്നും ആരോപണമുയരുന്നുണ്ട്. എറണാകുളം എംപി ഹൈബി ഈഡന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും കലൂര്‍ സ്റ്റേഡിയത്തിലെ മരം മുറിച്ചുകടത്തിയെന്ന് ആരോപിച്ചിരുന്നു.

മെസ്സിയുടെ വരവുമായി ബന്ധപ്പെട്ട് ദുരൂഹമായ പല ഇടപാടുകളും നടന്നുവെന്നും ആരോപണമുണ്ട്. അതില്‍ ഒന്ന് മുട്ടില്‍ മരം മുറി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടന്നു എന്നതാണ്. റൗഡികള്‍ക്ക് ആരാണ് സ്റ്റേഡിയം പുതുക്കേണ്ട ജോലികള്‍ നല്‍കിയത് എന്നാണ് മുസ്ലിംലീഗ് നേതാവ് പി.കെ. ഫിറോസ് ഉയര്‍ത്തിയ വിമര്‍ശനം. “റിപ്പോര്‍ട്ടര്‍ ടിവിയുടെ ഉടമകളുടെ യോഗ്യത എന്താണ്? മാംഗോഫോണ്‍ കൊണ്ടവരും എന്ന് പറഞ്ഞതാണോ? രണ്ട് കോടി 65 ലക്ഷം ബാങ്ക് ഓഫ് ബറോഡയില്‍ നിന്നും തട്ടിയ കേസില്‍ പ്രതിസ്ഥാനത്തുള്ളവരാണ്. 13 കോടി രൂപ എസ് ബിടിയില്‍ നിന്നും തട്ടിയ കേസില്‍ അന്വേഷണം നേരിടുന്ന വ്യക്തിയാണ്. ഹോളിഡേ ഇന്‍ ഹോട്ടലുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളാണ്. മുട്ടില്‍ മരം മുറി കേസിലെ പ്രതിസ്ഥാനത്ത് നില‍്കുന്നവരാണ്. ആദിവാസികളുടെ മരങ്ങളാണ് മുറിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുണ്ടക്കയം ചൂരല്‍മല ദുരന്തമുണ്ടായപ്പോള്‍ വയനാട്ടില്‍ 150 ഏക്കറില്‍ ടൗണ്‍ഷിപ്പ് പണിയും എന്ന് അവകാശപ്പെട്ടവരാണ്. ഇങ്ങിനെയുള്ള വ്യക്തികളെ എങ്ങിനെയാണ് സര്‍ക്കാര്‍ പരിപാടിയുടെ സ്പോണ്‍സറാക്കിയത്? കലൂര്‍ സ്റ്റേഡിയം നവീകരിക്കാന്‍ 2000 പേര്‍ പണിയെടുക്കുന്നുവെന്നും ഈ വ്യക്തി അവകാശപ്പെട്ടിരുന്നു. പക്ഷെ അവിടെ നൂറില്‍ താഴെ ആളുകള്‍ മാത്രമാണ് അവിടെ പണിയെടുത്തത്.എങ്ങിനെയാണ് ഇത്രയധികം കേസുകളില്‍ പെട്ട ഒരാള്‍ക്ക് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്മാരുമായി യോഗം നടത്താന്‍ എങ്ങിനെ സര്‍ക്കാര്‍ അനുമതി നല്‍കിയത് ? സര്‍ക്കാര്‍ തന്നെ അന്വേഷിച്ച്‌ കൊണ്ടിരിക്കുന്ന നിരവധി കേസുകളില്‍ പ്രതിയായ ആളെ എങ്ങിനെയാണ് മെസ്സിയുടെ വരവിന്റെ മറവില്‍ പൊലീസുദ്യോഗസ്ഥരുമായി മീറ്റിംഗ് നടത്താന്‍ അനുവദിച്ചിരിക്കുന്നു. എന്തായാലുംഇതിന്റെയെല്ലാം ഫലം കണ്ടുതുടങ്ങിയിരിക്കുന്നു. മുട്ടില്‍ മരംമുറിക്കേസില്‍ ആദിവാസികളുടെ പേരില്‍ നോട്ടീസ് വന്നുതുടങ്ങി. ഒരു ആദിവാസിക്ക് വന്നത് 80 ലക്ഷം രൂപയുടെ പിഴ ആണ്. ” – പി.കെ. ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

സ്റ്റേഡിയത്തിലെ നിർമാണ പ്രവൃത്തികള്‍ നടത്തുന്ന കമ്ബനികളുടെ യോഗ്യതയെക്കുറിച്ച്‌ ഹൈബി ഈഡന്‍ സംശയം പ്രകടിപ്പിച്ചു. സ്റ്റേഡിയത്തിന് ചുറ്റുമുള്ള മരങ്ങള്‍ മുറിച്ചുമാറ്റുമ്ബോള്‍ തദ്ദേശ സ്ഥാപനങ്ങള്‍ പാലിക്കേണ്ട നിബന്ധനകള്‍ ഇവിടെ പാലിച്ചിട്ടുണ്ടോ എന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണമെന്നും ഹൈബി ഈഡന്‍ ചോദ്യമുയര്‍ത്തിയിരുന്നു.എന്നാല്‍ കലൂര്‍ സ്റ്റേഡിയം നവമ്ബര്‍ 30നകം തിരിച്ചുകൊടുക്കുമെന്ന വിശദീകരണം നല്‍കി രക്ഷപ്പെടാനാണ് ആന്‍റോ അഗസ്റ്റിന്‍ ശ്രമിക്കുന്നത്. അര്‍ജന്‍റീനയില്ലെങ്കിലും മെസ്സിയെ കൊണ്ടുവരുമെന്നും ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണ് വാര്‍ത്താസമ്മേളനത്തില്‍ ആന്‍റോ അഗസ്റ്റിന്‍ നല്‍കിയത്. അര്‍ജന്‍റീനയുമായുള്ള മത്സരം നടന്നാലും ഇല്ലെങ്കിലും സ്റ്റേഡിയം നവീകരണം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്നാണ് ആന്‍റോ അഗസ്റ്റിന്‍ നല്‍കുന്ന വിശദീകരണം. .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക