അഴിക്കല്‍ നീര്‍ക്കടവ്‌ തീരത്ത്‌ കൂറ്റന്‍ തിമിംഗലം ചത്തു കരക്കടിഞ്ഞ നിലയില്‍. നീര്‍ക്കടവ്‌ ശിവജി മുക്കിനടുത്താണ്‌ ഏകദേശം ഇരുപത്തഞ്ചടിയോളം നീളമു ള്ള കൂറ്റന്‍ തിമിംഗലം കരക്ക്ടിഞ്ഞത്‌. ഫോറസ്‌റ്റ് അധികൃതരും കോസ്‌റ്റല്‍ പോലീസും സ്‌ഥലത്തെത്തി. തുടര്‍ന്ന്‌ ജില്ലാ വെറ്ററിനറി ആശുപത്രി ഡോക്‌ടര്‍മാര്‍ പോസ്‌റ്റ്മോര്‍ട്ടം നടത്തിയതിനു ശേഷം പഞ്ചാ യത്തധികൃതരുടെ സാന്നിധ്യ ത്തില്‍ തിമിംഗലത്തെ സംസ്‌കരിച്ചു.

പ്രഭാത സവാരിക്കിറങ്ങിയവരാണ്‌ സംഭവം പോലീസില്‍ അറിയിച്ചത്‌. തിമിംഗലത്തിന്റെ കുടല്‍മാല പുറത്തുവന്ന്‌ ചീഞ്ഞളിഞ്ഞ നിലയില്‍ ദുര്‍ഗന്ധം വമിച്ചിരുന്നു കപ്പലോ മറ്റോ ഇടിച്ചുള്ള പരിക്കിനെ തുടര്‍ന്നായിരിക്കാം തിമിംഗലം ചത്തതെന്നാണ്‌ നിഗമനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അഴീക്കല്‍ കോസ്‌റ്റല്‍ പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ വിപിന്‍, ഉദ്യോഗസ്‌ഥരായ സജീവന്‍, ഷിജിത്ത്‌, തോമസ്‌ എന്നിവര്‍ സ്‌ഥലത്തെത്തി. തിമിംഗലം കരക്കടിഞ്ഞതറിഞ്ഞ്‌ നിരവധിയാളുകളാണ്‌ നീര്‍ക്കടവ്‌ തീരത്തെത്തിയത്‌. ആഴ്‌ച്ചകള്‍ക്ക്‌ മുന്നേ നീര്‍ക്കടവിലും പയ്യാമ്ബലത്തും ഡോള്‍ഫിനുകള്‍ ചത്ത്‌ തീരത്തടിഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക