കോൺഗ്രസ് പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമായിരുന്ന പഞ്ചായത്ത് ആണ് കൊഴുവനാൽ. മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഒരു വിഭാഗവും, അദ്ദേഹത്തിന് എതിരെ കടുത്ത നിലപാടുമായി മറു വിഭാഗവും നിലകൊണ്ടതോടെ ഏറെക്കാലമായി പാർട്ടി പ്രവർത്തനങ്ങൾ താളം തെറ്റിയ മട്ടിലായിരുന്നു. നിരവധി പരാതികൾ ഇതുമായി ബന്ധപ്പെട്ട് നേതൃത്വത്തിനു മുന്നിൽ എത്തിയിരുന്നുവെങ്കിലും ഇതുവരെയും നിസ്സംഗ മനോഭാവം സ്വീകരിച്ചു വന്നിരുന്ന ജില്ലാ നേതൃത്വം തദ്ദേശ തെരഞ്ഞെടുപ്പ് ആയതോടെ ഉണർന്ന് പ്രവർത്തിക്കുകയായിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി നടത്തിയ മാരത്തൺ ചർച്ചകളാണാ ഒടുവിൽ ഫലപ്രാപ്തിയിലേക്ക് എത്തിച്ചേർന്നത്. തർക്കങ്ങൾ പരിഹരിക്കാനായി സർവ്വസമ്മതനായ യുവ നേതാവിനെ പാർട്ടി മണ്ഡലം പ്രസിഡന്റിന്റെ ചുമതല ഏൽപ്പിക്കുകയാണ് നേതൃത്വം ചെയ്തത്. നിലവിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായ അഡ്വക്കേറ്റ് ഗോകുൽ ജഗനിവാസാണ് പുതിയ മണ്ഡലം പ്രസിഡന്റ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാലാ സെന്റ് തോമസ് കോളേജിലെ പഠനകാലത്ത് കെഎസ്‌യുവിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്ക് ചുവടുവച്ച ഗോകുൽ പിന്നീട് യൂത്ത് കോൺഗ്രസ് കൊഴുവനാൽ മണ്ഡലം വൈസ് പ്രസിഡന്റ്,മണ്ഡലം പ്രസിഡന്റ് എന്നീ പദവികളിലേക്ക് സംഘടനാ തെരഞ്ഞെടുപ്പിലൂടെ എത്തിച്ചേർന്നു. പാലാ ബാറിലെ അഭിഭാഷകനായ ഇദ്ദേഹം സൗമ്യമായ പെരുമാറ്റം കൊണ്ട് പാർട്ടിയിൽ അവരുടെയും പ്രിയം പിടിച്ചു പറ്റിയ വ്യക്തിത്വമാണ്. നിർണായകമായ തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്കും, മുന്നണിക്കും നേതൃത്വം നൽകുക എന്ന വലിയ ഉത്തരവാദിത്വമാണ് ഈ ചെറുപ്പക്കാരനിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക