വ്യാഴാഴ്ച സൗദി അറേബ്യയില്‍ തായിഫിലെ ഗ്രീൻ മൗണ്ടൻ അമ്യൂസ്‌മെന്റ് പാർക്കില്‍ ആളുകളുമായി വായുവിലേക്ക് പൊങ്ങിയ റൈഡ് തകരാറിലായി താ‍ഴേക്ക് പതിച്ച്‌ 23 പേർക്ക് പരുക്കേറ്റു.‘360 ഡിഗ്രി’ എന്നറിയപ്പെടുന്ന റൈഡിലാണ് അപകടമുണ്ടായത്. പരുക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.

‘ഫൈനല്‍ ഡെസ്റ്റിനേഷൻ’ സിനിമകളെ അനുസ്മരിപ്പിക്കുന്ന വിധമുള്ള സംഭവത്തിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വൃത്താകൃതിയിലുള്ള ഒരു ഭീമൻ ചക്രത്തിന് ചുറ്റും ആളുകളെ ഇരുത്തി, ഒരു പോളില്‍ 360 ഡിഗ്രിയില്‍ കറക്കുന്നതിനൊപ്പം വായുവില്‍ തലകീഴായി മറിയുന്ന റൈഡാണ് അപകടത്തില്‍ പെട്ടത്. ആളുകള്‍ റൈഡ് ആസ്വദിക്കുന്നതിനിടെ ചക്രം ഘടിപ്പിരുന്ന ഭീമൻ പോള്‍ രണ്ടായി ഒടിയുകയായിരുന്നു. ആളുകള്‍ തലകുത്തനെ അന്തരീക്ഷത്തില്‍ നില്‍ക്കുന്ന സമയത്താണ് അപകടമുണ്ടായത്.

ആളുകള്‍ നിലവിളിക്കുന്നതും പ്രാർത്ഥിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ഉടൻ സംഭവസ്ഥലത്ത് എത്തിയ സുരക്ഷാസേന പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. തായിഫിലെ നിരവധി ആശുപത്രികള്‍ ‘കോഡ് യെല്ലോ എമർജൻസി’ പ്രഖ്യാപിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. റൈഡ് വീഴുമ്ബോള്‍ അവിടെ ഇരുന്നിരുന്ന ചിലർക്കും പരുക്കേറ്റതായി ദൃക്സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു. തകരാറിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ബന്ധപ്പെട്ട അധികാരികള്‍ അടിയന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ വർഷം ഏപ്രിലില്‍ ദില്ലിയിലും സമാനമായ ഒരു സംഭവം നടന്നിരുന്നു. അന്ന് റോളർ കോസ്റ്റർ റൈഡില്‍ നിന്ന് വീണു 24 വയസ്സുള്ള യുവതി മരിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക