വർഷങ്ങളായി കോട്ടയത്ത് എത്തുന്ന വിപുല സഞ്ചാരികളുടെ ഇഷ്ട ഇടമാണ് മലരിക്കൽ ആമ്പൽ വസന്തം. 850ലധികം ഏക്കർ വിസ്തൃതിയിലുള്ള പാടശേഖരത്തിൽ കൃഷി ഒഴിയുന്ന നേരത്ത് വിരിഞ്ഞുനിൽക്കുന്ന ആമ്പൽ പൂക്കൾക്കിടയിലൂടെ വള്ളത്തിൽ സഞ്ചരിക്കാനും ചിത്രങ്ങൾ എടുക്കാനുമുള്ള അത്യപൂർവ്വ സാഹചര്യമാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.

കോട്ടയത്തുനിന്ന് ഏറ്റവും എളുപ്പത്തിൽ ഇവിടേക്ക് എത്തിച്ചേരാനും ഏറ്റവും ചുരുങ്ങിയ നിരക്കുകളിൽ വസന്തം ആസ്വദിക്കുവാൻ ഉള്ള ഒരു സാഹചര്യമാണ് ഈ വാർത്തയിലൂടെ പങ്കുവെക്കുന്നത്. നാട്ടകത്തെ എം സി റോഡിൽ സ്ഥിതിചെയ്യുന്ന കരമ്പിൻ ടേസ്റ്റ് ലാൻഡ് എന്ന ഫാമിലി റസ്റ്റോറന്റിന് എതിർവശം കിടക്കുന്ന എട്ടുപടി റോഡിലൂടെ കേവലം 800 മീറ്റർ യാത്ര ചെയ്താൽ എത്തിച്ചേരുന്ന കടവിൽ നിന്ന് ബോട്ട് മാർഗം വിനോദസഞ്ചാരികളെ മലരിക്കൽ ആമ്പൽ വസന്തത്തിൻ്റെ കാഴ്ചകൾ കാണാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത് പ്രദേശവാസിയായ സാബു എന്ന കർഷകനാണ്. 9447762702 എന്ന മൊബൈൽ നമ്പറിൽ ഇദ്ദേഹത്തെ ബന്ധപ്പെട്ട് സന്ദർശനത്തിനുള്ള ക്രമീകരണങ്ങൾ ആഗ്രഹിക്കുന്നവർക്ക് ഒരുക്കാവുന്നതാണ്. മലരിക്കൽ ആമ്പൽ വസന്തത്തിന്റെ മനോഹരമായ വീഡിയോകൾ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക