ലോകത്തെ ഏറ്റവും മികച്ച 100 വിഭവങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ച്‌ ടേസ്റ്റ്‌അറ്റ്ലസ്. 11,258 വിഭവങ്ങള്‍ക്ക് ലഭിച്ച 367,847 റേറ്റിംഗുകളെ അടിസ്ഥാനമാക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചതെന്ന് ടേസ്റ്റ്‌അറ്റ്ലസ് അവകാശപ്പെടുന്നു. പട്ടികയില്‍ കൊളംബിയയുടെ ലെച്ചോണ (Lechona) 4.78 റേറ്റിംഗോടെ ഒന്നാം സ്ഥാനത്തെത്തി. തൊട്ടുപിന്നാലെ ഇറ്റലിയുടെ പിസ്സ നപ്പോലെറ്റാന (Pizza Napoletana) (4.75), ബ്രസീലിന്റെ പിക്കാന (Picanha) (4.69) എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

ഉള്ളി, പയർ, ഔഷധസസ്യങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ നിറച്ച്‌ പന്നിയെ മൊത്തത്തില്‍ ചുട്ടെടുക്കുന്നതാണ് ലെച്ചോണ. ഇത് സാധാരണയായി പ്രത്യേക അവസരങ്ങള്‍ക്കായി മണിക്കൂറുകളോളം സാവധാനം പാകം ചെയ്താണ് തയ്യാറാക്കുന്നത്. ആഗോള പട്ടികയിലെ ടോപ് 20-ല്‍ ഇന്ത്യൻ ഭക്ഷണങ്ങളൊന്നും ഉള്‍പ്പെട്ടിട്ടില്ല.നാല് ഇന്ത്യൻ വിഭവങ്ങള്‍ സമ്ബൂർണ പട്ടികയില്‍ ഇടംനേടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുർഗ് മഖ്നി 29-ാം സ്ഥാനത്തും, ഹൈദരാബാദി ബിരിയാണി 31-ാം സ്ഥാനത്തും, ചിക്കൻ 65 97-ാം സ്ഥാനത്തും, ഖീമ 100-ാം സ്ഥാനത്തും പട്ടികയില്‍ ഇടംനേടി. ഇന്ത്യൻ വിഭവങ്ങളില്‍ ഏറ്റവും അറിയപ്പെടുന്നത് മുർഗ് മഖ്നി ആണെന്നും ബട്ടർ ചിക്കൻ എന്നപേരിലാണ് അത് വ്യാപകമായി അറിയപ്പെടുന്നതെന്നും ടേസ്റ്റ് അറ്റ്ലസ് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ മറ്റ് സ്ഥലങ്ങളില്‍ ഇറച്ചിയും അരിയും പ്രത്യേകം പാകം ചെയ്യുന്നതില്‍നിന്ന് വ്യത്യസ്തമായി അരിയും ഇറച്ചിയും സുഗന്ധവ്യഞ്ജനങ്ങളോടൊപ്പം ഒരുമിച്ച്‌ പാകം ചെയ്യുന്ന തനതായ പ്രക്രിയയാണ് ഹൈദരാബാദി ബിരിയാണിയുടെ രുചിയുടെ സമൃദ്ധിക്ക് കാരണമെന്ന് പറയപ്പെടുന്നുവെന്നും ടേസ്റ്റ്‌അറ്റ്ലസ് വിശദീകരിച്ചിട്ടുണ്ട്.

അരച്ച ഇറച്ചി ഉപയോഗിച്ച്‌ ഉണ്ടാക്കുന്ന ഖീമ പേർഷ്യൻ വേരുകളുള്ള പ്രശസ്തമായ ഒരു വിഭവമാണെന്നും അവർ പറയുന്നു. ടേസ്റ്റ്‌അറ്റ്ലസിനെ രുചികളുടെ വിജ്ഞാനകോശമെന്നും പരമ്ബരാഗത വിഭവങ്ങള്‍, പ്രാദേശിക ചേരുവകള്‍, തനത് റെസ്റ്റോറന്റുകള്‍ എന്നിവയുടെ ആഗോള വഴികാട്ടിയെന്നുമാണ് വിശേഷിപ്പിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക