ഹോളിവുഡ് സൂപ്പർതാരം ബ്രാഡ് പിറ്റ് പ്രധാന വേഷത്തിലെത്തിയ ‘എഫ് 1’ എന്ന ഫോർമുല വണ്‍ റേസിംഗ് സിനിമ ലോകമെമ്ബാടുമുള്ള തീയറ്ററുകളില്‍ വൻ വിജയമെന്ന് റിപ്പോർട്ടുകള്‍. ആപ്പിള്‍ ഒറിജിനല്‍ ഫിലിംസിന്റെ ഈ ബിഗ്-ബജറ്റ് ചിത്രം ആഗോള ബോക്സ് ഓഫീസില്‍ 144 മില്യണ്‍ ഡോളറിന്റെ (ഏകദേശം 1200 കോടി രൂപ) ഓപ്പണിംഗ് കളക്ഷൻ നേടിയെന്നാണ് വിവരങ്ങള്‍ ലഭിക്കുന്നത്.
ആപ്പിളിന്‍റെ വിനോദ നിര്‍മ്മാണ രംഗത്തെ ഏറ്റവും വലിയ തീയറ്റർ ഹിറ്റായി മാറിയിരിക്കുകയാണ് ‘എഫ് 1′ എന്ന സിനിമ.’ടോപ് ഗണ്‍ മാവെറിക്’ എന്ന ചിത്രത്തിന്റെ സംവിധായകൻ ജോസഫ് കോസിന്സ്കി സംവിധാനം ചെയ്ത ഈ ചിത്രം 78 അന്താരാഷ്ട്ര വിപണികളില്‍ 88.4 മില്യണ്‍ ഡോളറും യുഎസില്‍ 55.6 മില്യണ്‍ ഡോളറും നേടി. പ്രതീക്ഷകളെ മറികടന്ന് ബോക്സ് ഓഫീസില്‍ ഇപ്പോള്‍ മുന്നേറുകയാണ്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക




