രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീ ലൈംഗികത്തൊഴിലാളികളുള്ളത് കർണാടകയിലാണെന്ന് പഠനം. പ്രോഗ്രാമാറ്റിക് മാപ്പിങ് ആൻഡ് പോപ്പുലേഷൻ സൈസ് എസ്റ്റിമേഷനാണ് പഠനം നടത്തിയത്. സ്ത്രീ ലൈംഗികത്തൊഴിലാളികളുടെ ഏറ്റവും ഉയർന്ന സാന്ദ്രതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കർണാടക ഒന്നാമതാണ്- 15.4 ശതമാനം.

ആന്ധ്രപ്രദേശ് (12.0 ശതമാനം), മഹാരാഷ്ട്ര (9.6 ), ഡല്‍ഹി (8.9), തെലങ്കാന (7.6 ) എന്നിവ പിറകെയുണ്ട്. രാജ്യത്തെ മൊത്തം ലൈംഗികത്തൊഴിലാളി ജനസംഖ്യയുടെ 53.0 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് റിപ്പോർട്ടില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്ത്രീ ലൈംഗികത്തൊഴിലാളികള്‍, പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്ന പുരുഷന്മാർ, ട്രാൻസ്‌ജെൻഡർ, മയക്കുമരുന്ന് കുത്തിവെക്കുന്നവർ എന്നിവരെയാണ് എച്ച്‌.ഐ.വി ഏറ്റവും കൂടുതല്‍ ബാധിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക