വ്യാജ ഓഡിഷന്റെ കെണിയില്‍ അകപെട്ട് തമിഴ് സീരിയല്‍ നടി. ഒരു ബിഗ് ബജറ്റ് ചിത്രത്തിലെ വേഷത്തിന് എന്ന വ്യാജേനയായിരുന്നു നടിയ്ക്ക് ഫോണ്‍കോള്‍ എത്തിയത്. ഓഡീഷന്റെ ഭാഗമായി ചില രംഗങ്ങള്‍ അഭിനയിച്ചു കാണിക്കാൻ നടിയോട് ഫോണിലൂടെ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് നഗ്നമായി അഭിനയിക്കേണ്ട സിറ്റുവേഷനാണെന്നും പറഞ്ഞു.

അതിനായി ചില സീനുകള്‍ ക്യാമറയ്ക്ക് മുമ്ബില്‍ അഭിനയിച്ചു കാണിക്കണമെന്നും ആവശ്യപ്പെട്ടു. അവരുടെ നിർദേശപ്രകാരം നടി അഭിനയിക്കുകയും ചെയ്തു. പിന്നീട് യുവതിയുടെ വിഡിയോ പിന്നീട് ചില വെബ്സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടപ്പോഴാണ് ഓഡിഷന്റെ പേരില്‍ നടന്നത് തട്ടിപ്പാണെന്ന് നടി തിരിച്ചറിഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇൻഡസ്ട്രിയിൽ അനുഭവപരിചയമുള്ളവരെ പോലും കുടുക്കുന്ന ഇത്തരം സംഘങ്ങളാണ് സജീവമാകുന്നുണ്ടെന്നും സൂക്ഷിക്കണമെന്നും സിനിമാ രംഗത്തെ പ്രമുഖര്‍ അറിയിച്ചു.  അഭിനയ മോഹമുള്ളവരുടെ അറിവില്ലായ്മയെ ചൂഷണം ചെയ്തുകൊണ്ടാണ് വ്യാജ ഓഡിഷനുകൾ അരങ്ങേറുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക