താനെ:താനെ പോലീസിന്റെ ആന്റി-ഹ്യൂമൻ ട്രാഫിക്കിംഗ് സെൽ ഞായറാഴ്ച കല്യാണിൽ ഒരു സെക്സ് റാക്കറ്റ്‌ സംഘത്തിൽ നിന്ന് രണ്ട് വനിതാ ഏജന്റുമാരെ അറസ്റ്റ് ചെയ്യുകയും 20 നും 24 നും ഇടയിൽ പ്രായമുള്ള നാല് സ്ത്രീകളെ രക്ഷപ്പെടുത്തുകയും ചെയ്തു. പെൺകുട്ടികളുടെ ഫോട്ടോകൾ ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിലേക്ക് അയച്ചുകൊടുത്താണ് ഏജന്റുമാർ പ്രവർത്തിച്ചിരുന്നതെന്നു പോലീസ് വെളിപ്പെടുത്തി. ഒരു രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, കല്യാണിലെ ലാൽ ചൗക്കി പ്രദേശത്തെ ആധർവാടി റോഡിൽ പെൺ വാണിഭം നടക്കുന്നുണ്ടെന്ന് പോലീസിന് മനസ്സിലാവുകയായിരുന്നു.

ആന്റി-ഹ്യൂമൻ ട്രാഫിക്കിംഗ് സെല്ലിലെ പോലീസ് ഇൻസ്പെക്ടർ ചേതന ചൗധരി പറഞ്ഞു, “കല്യാണിൽ ഇത്തരം ഒരു ഓപ്പറേഷനെക്കുറിച്ച് ഞങ്ങൾക്ക് വിശ്വസനീയമായ വിവരം ലഭിച്ചു. വിശദാംശങ്ങൾ പരിശോധിച്ച ശേഷം, പ്രവർത്തനം സ്ഥിരീകരിക്കാൻ ഞങ്ങൾ ഒരു വ്യക്തിയെ അയച്ചു.സംഭവം സ്ഥിരീകരിച്ചപ്പോൾ , രണ്ട് വനിതാ ഏജന്റുമാരെ അറസ്റ്റ് ചെയ്തു, നാല് സ്ത്രീകളെ രക്ഷപ്പെടുത്തി.”എന്നാൽ ഇതിന്റെ നടത്തിപ്പുകാരൻ ഒളിവിൽ ആണെന്നും ഉടൻ പോലിസ് പിടിയിൽ ആകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.ബാസാർപേത്ത് പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിത (143(1), 143(3), 3(5)) യിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരവും മനുഷ്യ കടത്ത് നിയമത്തിലെ 4, 5 വകുപ്പുകൾ പ്രകാരവും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മോചിപ്പിക്കപ്പെട്ട സ്ത്രീകളെ പുനരധിവാസത്തിനായി ഉല്ലാസ്‌നഗറിലെ ഒരു ഭവനത്തിലേക്ക് അയച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക