സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതി നിയന്ത്രിക്കുന്ന വൈക്കം വടയാർ സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ സ്വർണവായി തട്ടിപ്പ് എന്ന് ആരോപണം. രണ്ടുകോടി രൂപയിൽ അധികമാണ് മുക്കുപണ്ടം പണയപ്പെടുത്തി സ്വർണ്ണ വായ്പയായി തട്ടിച്ചെടുത്തത് എന്നാണ് ആരോപണം. വായ്പ ഇടപാടുകൾക്ക് പിന്നിൽ സിപിഎം നേതാക്കൾ തന്നെയാണ് എന്നും ആരോപണമുയരുന്നുണ്ട്.
ആരോപണങ്ങൾ ശക്തി പ്രാപിച്ചതോടെ തട്ടിക്കൂട്ട് അന്വേഷണം നടത്തി ഒരു ജീവനക്കാരന് സസ്പെൻഷൻ നൽകി മുഖം രക്ഷിക്കാനാണ് ഇപ്പോൾ പാർട്ടിയുടെ ശ്രമം. വടയാർ എട്ടടിയിൽ സനീഷ് ആണ് സസ്പെൻഷനിലായത്. ഇയാൾ പാർട്ടി ലോക്കൽ കമ്മിറ്റി അംഗം കൂടിയാണ്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക




