യൂത്ത് കോൺഗ്രസ്സിന്റെ ധീര രക്തസാക്ഷി ഷുഹൈബിന്റെ രക്തസാക്ഷി ദിനത്തിൽ യൂത്ത് കോൺഗ്രസ് പനച്ചിക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി ആഫീസിൽ വച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.
യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ശ്രീ റോഷിൻ ഫിലിപ്പ് നീലംചിറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ രാഹുൽ മറിയപ്പള്ളി ഉത്ഘാടനം ചെയ്തു. കോൺഗ്രസ് പനച്ചിക്കാട് മണ്ഡലം പ്രസിഡന്റ് ശ്രീ ഇട്ടി അലക്സ് മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സോഷ്യൽ മീഡിയ കോർഡിനേറ്റർ ശ്രീ അരുൺ മർക്കോസ് മാടപ്പാട്ട്, മണ്ഡലം സെക്രട്ടറിമാരായ കർണ്ണൻ ചാന്നാനിക്കാട്, ശ്രീക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക




