ഗ്രാമി പുരസ്കാര ചടങ്ങിലെത്തിയ ഗായകനും ഡിസൈനറുമായ കാന്യേ വെസ്റ്റിന്റെ ഭാര്യ വിവസ്ത്രയായി ഫോട്ടോയ്ക്ക് പോസ് ചെയ്ത സംഭവം വിവാദമാകുന്നു. ഗായകനും ഡിസൈനറുമായ കാന്യേ വെസ്റ്റിന്റെ ഭാര്യ ബയാൻക സെൻസോറിയുടെ അപ്രതീക്ഷിത പ്രവർത്തിയാണ് വിവാദമാകുന്നത്. കഴിഞ്ഞ ദിവസം നടന്ന 2025ലെ ഗ്രാമി പുരസ്കാര ചടങ്ങിനിടെയാണ് ബയാൻക വിവസ്ത്രയായി ഫൊട്ടോഗ്രഫർമാർക്ക് പോസ് ചെയ്തത്.

കാന്യേ വെസ്റ്റ് കറുത്ത വസ്ത്രം ധരിച്ചാണ് ചടങ്ങിനെത്തിയത്. അതേസമയം, കോട്ട് ധരിച്ചാണ് ബയാൻക ചടങ്ങിനെത്തിയത്. അടിവസ്ത്രം ധരിച്ചിരുന്നുമില്ല. റെഡ് കാർപെറ്റില്‍ എത്തിയ ശേഷം കോട്ട് അഴിച്ചുമാറ്റിയാണ് ഫൊട്ടോഗ്രഫർമാർക്ക് പോസ് ചെയ്തത് പലരെയും ഞെട്ടിച്ചു. അവരുടെ ഈ പ്രവൃത്തി പല ആളുകള്‍ക്കും അംഗീകരിക്കാൻ കഴിഞ്ഞില്ല. ഇതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമർശനമാണ് ബയാൻകക്കെതിരെ ഉയരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനു പിന്നാലെ ഇരുവരെയും ചടങ്ങില്‍ നിന്നും പുറത്താക്കിയതായി റിപ്പോർട്ടുകളുണ്ട്. ക്ഷണിക്കാതെ എത്തിയതുകൊണ്ടാണ് ഇവരെ പുറത്താക്കിയതെന്ന് ഇ.ടി റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ ഇതിനെക്കുറിച്ച്‌ ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.സമൂഹമാധ്യമങ്ങളില്‍ ബയാൻകയുടെ വസ്ത്രധാരണത്തിനെതിരെ ഒട്ടറെ പേർ വിമർശനങ്ങള്‍ ഉന്നയിച്ചു. ഇത് ശരിയല്ലെന്നും ലജ്ജാകരമാണെന്നും ചിലർ അഭിപ്രായപ്പെട്ടു. അവരുടെ വസ്ത്രധാരണ രീതി തീർത്തും മോശമായിപ്പോയി എന്ന് പല ആളുകളും അഭിപ്രായപ്പെട്ടു. ബയാൻകയെ ആരെങ്കിലും രക്ഷിക്കണം, ഇത് വളരെ അധികം ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ് എന്ന് ഒരാള്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. ഇത് അവരുടെ വ്യക്തിപരമായ ഇഷ്ടമാണെന്ന് വാദിക്കുന്നവരും ഉണ്ട്.

മറ്റൊരാള്‍ “ബയാൻക സെൻസോറിയെ ഈ അവസ്ഥയില്‍ കാണേണ്ടി വന്നതില്‍ എനിക്ക് വളരെയധികം വിഷമമുണ്ട്” എന്ന് എക്സ് പ്ലാറ്റ്ഫോമില്‍ എഴുതി. ഇങ്ങനെ പല ആളുകളും അവരുടെ അഭിപ്രായങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്. ബിയോണ്‍സ്, ബില്ലി ഐലിഷ്, ടെയ്‌ലർ സ്വിഫ്റ്റ് തുടങ്ങിയ നിരവധി പ്രമുഖർ പുരസ്കാരങ്ങള്‍ നേടിയ ചടങ്ങായിരുന്നു 2025 ഗ്രാമി അവാർഡ് നൈറ്റ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക