മലയാളത്തിനെ മഹാനടൻ മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബാറോസ്. അഞ്ച് വർഷത്തോളം നീണ്ടുനിന്ന കാത്തിരിപ്പിനൊടുവില്‍ 2024 ഡിസംബറിലാണ് ചിത്രം തിയറ്ററിലെത്തിയത്.മോശം അഭിപ്രായമാണ് സിനിമിക്ക് ആദ്യ ദിനം മുതല്‍ ലഭിച്ചത്.
നിലവില്‍ ഒ.ടി.ടിയിലെത്തിയ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് പരാജയമാണെന്നാണ് കളക്ഷൻ സൂചിപിക്കുന്നത്.150 കോടിയോളം മുതല്‍ മുടക്കിയാണ് ചിത്രം പുറത്തിറക്കിയതെന്ന് നേരത്തെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ബോക്സ് ഓഫീസില്‍ നിന്നും ചിത്രം 30 കോടി പോലും നേടാതെയാണ് തിയെറ്റർ വിട്ടത്.
ആകെ 18.2 കോടിയാണ് ചിത്രത്തിന്‍റെ ലോകമെമ്ബാടുമുള്ള കളക്ഷൻ. ബജറ്റിന്റെ 10 ശതമാനം മാത്രമേ ബാറോസിന് തിരിച്ചുപിടിക്കാൻ സാധിച്ചിട്ടുള്ളൂ. ഇതോടെ മലയാളം ഇൻഡസ്ട്രിയിലെ ഏറ്റവും നഷ്‌ടമുണ്ടാക്കിയ ചിത്രമായി ബാറോസ് മാറി.
കേരളത്തില്‍ നിന്ന് 11 കോടിയാണ് ബാറോസ് നേടിയത്. ഓവർസീസില്‍ നിന്ന് 5.7 കോടി നേടിയ ചിത്രം റെസ്റ്റ് ഓഫ് ഇന്ത്യയില്‍ നിന്നും വെറും 1.6 കോടിയാണ് സ്വന്തമാക്കിയത്. ഒ.ടി.ടിയിലെത്തിയതിന് ശേഷം ട്രോളുകളിലെല്ലാം ബാറോസ് നിറഞ്ഞ് നില്‍ക്കുന്നുണ്ട്.







