ഫീസിലെ പുരുഷന്മാരുടെ മൂത്രപ്പുരയില്‍ നടത്തിയ ചെറിയൊരു പരിഷ്‌കാരം ഓഫീസിലെ വെള്ളക്കരം പകുതിയോളമായി കുറച്ചെന്ന് ഓണ്‍ലൈന്‍ ബ്രോക്കിംഗ് സ്ഥാപനമായ സെറോധയുടെ സിഇഒ നിതിന്‍ കാമത്ത്.
ഷാര്‍ക്ക് ടാങ്ക് ഇന്ത്യ സീസണ്‍ 3ല്‍ തള്ളിയ ഉത്പന്നമാണ് തന്റെ ഓഫീസിലെ വെള്ളക്കരം കുറയ്ക്കാന്‍ സഹായിച്ചതെന്ന് അദ്ദേഹം വിവരിച്ചു.
ഇത് സെറോധയുടെ ബംഗളൂരുവിലെ ഓഫീസിലെ വെള്ളത്തിന്റെ ഉപഭോഗം കുറച്ചതിനൊപ്പം ദുര്‍ഗന്ധം തടയാന്‍ സഹായിച്ചതായും അദ്ദേഹം വിവരിച്ചു.”കഴിഞ്ഞ ആറ് മാസമായി ഞങ്ങളുടെ ഓഫീസുകളിലെ പുരുഷന്മാരുടെ മൂത്രപ്പുരയില്‍ ഏകാം ഇക്കോ സൊലൂഷന്‍സിന്റെ സീറോഡോര്‍ ഉപയോഗിച്ചു വരികയാണ്. ഇത് ഉപയോഗിച്ചതിന് ശേഷം ഞങ്ങളുടെ വെള്ളക്കര ബില്ലില്‍ 50 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. ഇത് ഇത്രയും കുറയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല,” നിതിന്‍ കാമത്ത് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. ”ശുചിമുറികള്‍ ഉള്ള ഓഫീസുകള്‍, റെസ്റ്ററന്റുകള്‍ എന്നിവയില്‍ ഇത് ഉപയോഗിക്കാവുന്നതാണ്,” അദ്ദേഹം പറഞ്ഞു. ‘
‘ജലം സംരക്ഷിക്കാന്‍ ആവശ്യമായതെല്ലാം അവര്‍ ഇതില്‍ ചെയ്യുന്നതിനാല്‍ ഞങ്ങള്‍ക്ക് ഈ ഉത്പന്നം ഇഷ്ടമായി. സിറോധയുടെ റെയില്‍മാറ്ററിലൂടെ ഞങ്ങള്‍ അവരെ പിന്തുണയ്ക്കുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷാര്‍ക്ക് ടാങ്ക് ഇന്ത്യ സീസണ്‍ 3യില്‍ ഏകാം ഇക്കോ സൊലൂഷന്‍സിന്റെ സ്ഥാപകന്‍ ഉത്തം ബാനര്‍ജി തന്റെ ഉത്പന്നത്തിന്റെ സവിശേഷതകള്‍ വിവരിക്കുന്ന വീഡിയോയും കാമത്ത് ഈ പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഫ്‌ളഷ് ചെയ്യുന്ന പരമ്ബരാഗത യൂറിനലുകളുമായി താരതമ്യം ചെയ്യുമ്ബോള്‍ വളരെക്കുറച്ച് മാത്രം വെള്ളം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണമാണിത്. ഇത് 10 മുതല്‍ 12 വര്‍ഷത്തോളമായി ഉപയോഗത്തിലുണ്ടെന്ന് ബാനര്‍ജി വീഡിയോയില്‍ അവകാശപ്പെട്ടു. സ്ത്രീകള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഒരു പ്രത്യേക ഉത്പന്നവും അദ്ദേഹം അവതരിപ്പിച്ചിരുന്നു. ദുര്‍ഗന്ധം തടയുന്നതിനുള്ള സംവിധാനവുമുള്ള ഇത് സുഖകരമായി ഉപയോഗിക്കുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.എ
ന്നാല്‍ ഷാര്‍ക്ക് ടാങ്ക് ഇന്ത്യയില്‍ ഉത്തം ബാനര്‍ജിയുടെ ഉത്പന്നം പിന്തള്ളപ്പെട്ടു. പങ്കെടുത്ത മിക്ക പാനലിസ്റ്റുകളും ഈ ഉത്പന്നത്തില്‍ നിന്ന് വിട്ടുനിന്നപ്പോള്‍ പെയൂഷ് ബന്‍സാല്‍ 10 ശതമാനം ഓഹരിക്ക് ഒരു കോടി രൂപയാണ് വാഗ്ദാനം ചെയ്തത്. എന്നാല്‍ ഉത്തം ബാനർജി മറ്റ് ബിസിനസുകള്‍ എല്ലാം അടച്ചുപൂട്ടി ഇതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ബന്‍സാല്‍ ആവശ്യപ്പെട്ടു.





