കേരളീയ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ റിപ്ലബിക് ദിനം ആഘോഷിച്ചു. രാവിലെ 8:30 ന് ഓഫീസ് അങ്കണത്തിൽ മുഖ്യ അതിഥി ആയിരുന്ന കേരളാ ഗവൺമെന്റ് നോർക്കാ സെക്രട്ടറി എസ്. റഫീഖ്,കെ.സി.എസ് പ്രസിഡന്റ് മനോജ് കുമാർ എം.എസ് എന്നിവർ ചേർന്ന് പതാക ഉയർത്തൽ ചടങ്ങ് നിർവഹിച്ചു.

ശേഷം രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച ജവാൻമാർക്കും, മറ്റുള്ളവർക്കും അനുശോചനം രേഖപ്പെടുത്തി. ചടങ്ങിൽ സന്നിഹിതരായിരുന്ന എല്ലാവർക്കും കെ.സി.എസ് പ്രസിഡന്റ് മനോജ് കുമാർ എം.എസ് സ്വാഗതം ആശംസിച്ചു.നോർക്കാ സെക്രട്ടറി റഫീഖിന് കെ.സി.എസ് പ്രസിഡന്റ് ബൊക്കെ നല്കി ആദരിച്ചു. തുടർന്ന് പ്രവാസികൾക്കായി നോർക്കയിൽ നിന്നു കിട്ടുന്ന ആനുകൂല്യങ്ങളെ കുറിച്ചു കെ.സി.എസ്. നടത്തിവരുന്ന പ്രവർത്തനങ്ങളെ കുറിച്ചും നോർക്കാ സെക്രട്ടറി സംസാരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മലയാളികൾക്കായി കൗൺസിലിംഗ് നടത്തിവരുന്ന മുതിർന്ന അംഗമായ ആശാ ജോസിനെ വനിതാ വിഭാഗം പ്രസിഡന്റ് സതി രമണൻ ബൊകൈ നല്കി ആദരിച്ചു.തുടർന്ന് കഴിഞ്ഞ വടം വലി മത്സരത്തിൽ കെ.സി.എസിനു വേണ്ടി മത്സരിച്ച ടീമിനെ നോർക്ക സെക്രട്ടറി പൂച്ചെണ്ട് നല്കി അനുമോദിച്ചു.

അംഗങ്ങളും, മറ്റുള്ളവരുമായി ഏകദേശം നൂറിൽപ്പരം ആളുകൾ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.പതാക ഉയർത്തൽ ചടങ്ങിന് ശേഷം മിഠായി വിതരണവും, ചായ സത്കാരവും ഉണ്ടായിരുന്നു. പങ്കെടുത്ത എല്ലാവർക്കും കൺവീനർ അനിൽകുമാർ പിളള നന്ദി രേഖപ്പെടുത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക