ജയ-സംഗീത-ചന്ദ്രിക’ എന്ന പേരിൽ ശബ്ദമധുരിമയുടെ ഇന്ദ്രജാലം കൊണ്ട് തലമുറകള്‍ക്കായി ഗാനവസന്തം തീർത്ത വിശ്രുത ഗായകൻ പി ജയചന്ദ്രനായി അനുസ്മരണം ഒരുക്കുന്നു. ജയസംഗീത ചന്ദ്രികയിൽജയചന്ദ്ര ഗാനങ്ങളുടെ ആലാപനങ്ങൾ, ഗാനങ്ങളുടെ വായന, പുനർവായന, കാഴ്ച്ച, അവലോകനങ്ങൾ, ഉൾക്കാഴ്ച്ചകൾ, നിരൂപണങ്ങൾ, അഭിപ്രായങ്ങൾ, ഓർമ്മക്കുറിപ്പുകൾ എന്നിവയുണ്ടാവും. കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കുന്നതിൻ്റെ ഭാഗമായി ജനുവരി 25 ന് വൈകിട്ട് 4 മുതൽ 8 വരെ ഓൺലൈനായാണ് ജയചന്ദ്രൻ സ്മൃതി സംഘടിപ്പിക്കുന്നത്.

കലാ സാംസ്കാരിക പ്രവർത്തകയും നാടക പ്രവർത്തകയുമായ രേണു രാമനാഥ്, സിനിമാഗാന രചയിതാവ് നിധീഷ് നടേരി, പ്രമുഖജേര്‍ണലിസ്റ്റ് മനോജ് രാം മോഹൻ എന്നിവർ അവലോകനം നടത്തും.ഗായകനും സാംസ്കാരിക പ്രവർത്തകനുമായ അഡ്വ: കെ ടി ശ്രീനിവാസൻ, ഗായകനും സംഗീത സംവിധായകനുമായ നന്ദൻ കാക്കൂർ, മുംബൈയിലെ സംഗീത പ്രതിഭ പ്രേംകുമാർ, ഗായകൻ അനൂപ് ശിവശങ്കരൻ എന്നിവരും പങ്കെടുക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിശ്രുത ഗായികയായ അനുശ്യാമിനൊപ്പം ജന്യ പ്രവീൺ നായർ, സിദ്ധിജ രമേഷ്, അർജ്ജുൻ കേശവൻ, അശ്വിൻ നമ്പ്യാർ, സ്മൃതി മോഹൻ, ശ്രീരാം അയ്യർ, അഭിനവ് ഹരീന്ദ്രനാഥ്, അശ്വതി പ്രേമൻ ഇല്ലത്ത്, ശരണ്യ നമ്പ്യാർ, പ്രണവ് നായർ എന്നിവരും ഗാനാർച്ചന നടത്തും. മുംബൈയിലെ പ്രമുഖസാംസ്കാരിക പ്രവർത്തകരും ജയ സംഗീത ചന്ദ്രികയിൽപങ്കെടുക്കുമെന്ന് ഇപ്റ്റ കേരള മുംബൈ ഘടകത്തിൻ്റെ പ്രവർത്തകർ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക