മുംബൈ: മറാഠി -മലയാളി എത്ത്നിക്ക് ഫെസ്റ്റ്റ്റിവൽ സീസൺ 6 ഫെബ്രുവരി 14 മുതൽ 16 വരെ വർളിയിലെ സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള നെഹറുസയൻസ് സെൻറററിൽ വച്ചു നടക്കും.മഹാരാഷ്ട്ര- കേരള കലാ- സംസ്കാരിക തനിമകളെ സമന്വയിപ്പിച്ച് , പാരസ്പര്യത്തിന്റെയും സാഹോദര്യത്തിന്റെയും പുതിയൊരു വേദി മഹാനഗരത്തിന് സമ്മാനിച്ചു കൊണ്ടാണ് മറാഠി – മലയാളി എത്തിനിക് ഫെസ്റ്റിവലിന് 8 വർഷം മുൻപ് തുടക്കം കുറിച്ചത് .2017-ൽ കേന്ദ്ര സർക്കാറിന്റെ സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള നെഹ്റു സയൻസ് സെന്ററുമായി സഹകരിച്ചുകൊണ്ട് ‘ഓൾ മുംബയ് മലയാളി അസോസിയേഷ’നാണ് (അമ്മ ) മുംബൈയിൽ ആദ്യമായി ഇത്തരം ഒരു പരിപാടിക്ക് രൂപം നൽകിയത്.

മുംബൈയിൽ നിരവധി കേരളീയ ഉത്സവങ്ങൾ നടന്നുവരുന്നുണ്ടങ്കിലും മഹാരാഷ്ട്രയുടെയും കേരളത്തിൻറെയും കലാ സംസ്കാരികതയെ ഒരുമിപ്പിച്ചു കൊണ്ടുള്ള ആഘോഷങ്ങൾ അധികം നടക്കാറില്ല.ഈ പശ്ചാത്തലത്തിലാണു മറാഠി മലയാളം എത്ത്നിക്ക് ഫെസ്റ്റിവൽ നടത്തിവരുന്നതെന്ന് അമ്മ ഭാരവാഹികൾ സൂചിപ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ വർഷം കൂടുതൽ പുതുമകളോടെ സംഘടിപ്പിക്കുന്ന മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷത്തിൽ ലാവണി, കോളി ഡാൻസ്, മംഗള ഗൗരി, രംഗോളി, തുടങ്ങിയ മഹാരാഷ്ട്രയുടെ കലാരൂപങ്ങളും മോഹിനിയാട്ടം , മാർഗംകളി, ഒപ്പന, നാടോടിനൃത്തങ്ങൾ ,തുടങ്ങിയ കേരളീയ കലകളും വൈകുന്നേരം അഞ്ചു മണി മുതൽ 8 മണി വരെ ക്ഷണിക്കപെട്ട സദസ്സി നു മുന്നിൽ അവതരിപ്പിക്കപ്പെടും.ഇരു സംസ്ഥാനങ്ങളുടേയും സാംസ്ക്കാരിക പാരമ്പര്യം വിളിച്ചോതുന്ന തരത്തിലാണ് പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് പ്രോഗ്രാം കമ്മിറ്റി ഡയറക്ടരും അമ്മ പ്രസിഡണ്ടുമായ ജോജോ തോമസ് പറഞ്ഞു.

ഫെസ്റ്റിന്റെ ഭാഗമായി മുംബൈയിലേയും പ്രാന്തപ്രദേശങ്ങളിലേയും സ്കുളുകളിൽ നെഹറു സയൻസ്ർ സെൻററർ മുഖേന സർക്കുലർ നൽകുന്നതാണ്. സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് മറാഠി – മലയാളി സംസ്കാരിക വിനിമയം അടിസ്ഥാനമാക്കിയ വിഷയങ്ങൾ കേന്ദ്രീകരിച്ച് രാവിലെ 10 മണി മുതൽ വൈകുന്നേരം അഞ്ചു മണി വരെ ചിത്രരചന , ,പ്രസംഗം, രംഗോളി, , ലാവണി , മോഹിനിയാട്ടം ,കോളിഡാൻസ് തുടങ്ങി വിവിധ മത്സരങ്ങൾ സ്കുളുകൾക്ക് വേണ്ടി നടത്തും.‘സൗത്ത് മുംബൈ സ്കൂൾ യുവജനോൽസവ’മായി ‘എത്തിനിക് ഫെസ്റ്റ് ‘ ഇതിനകം മാറി കഴിഞ്ഞതായി ജോജോ തോമസ് പറഞ്ഞു.മഹാരാഷ്ട്രയിലെയൂം, കേരളത്തിലെയും രാഷ്ട്രിയ സാംസ്കാരിക, സിനിമാ രംഗത്തു നിന്നുള്ളവർ ചടങ്ങിൽ അതിഥികളായി പങ്കെടുക്കുമെന്നും ജോജോ തോമസ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Ph:9920442272

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക