മുംബൈ: മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ഇൻ്റർനാഷണൽ എയർപോർട്ട് (CSMIA) പുതിയ ഉയരങ്ങളിലേക്ക് കുതിച്ചു.എയർപോർട്ട് കൗൺസിൽ ഇൻ്റർനാഷണലിൽ നിന്ന് (എസിഐ) എയർപോർട്ട് കസ്റ്റമർ എക്‌സ്പീരിയൻസിനായി ലെവൽ 5 അക്രഡിറ്റേഷൻ നേടിയ ഇന്ത്യയിലെ ആദ്യത്തെയും ലോകത്തിലെ മൂന്നാമത്തെയും മാത്രം വിമാനത്താവളമായി.എയർപോർട്ട് മേഖലയിലെ ഏറ്റവും ഉയർന്ന അംഗീകാരമാണിത്.മുംബൈ എയർപോർട്ട് ഇൻസ്റ്റഗ്രാമിലൂടെയാണ് ഈ വിജയം ലോകത്തെ അറിയിച്ചത്.
“ഈ നാഴികക്കല്ലിൽ പ്രധാന പങ്കാളിത്തം വഹിച്ചത് യാത്രക്കാരെ കേന്ദ്രീകരിച്ചുള്ളതുമായ സമീപനത്തിനാണ്. സുഗമമായ യാത്രകൾ, സന്തുഷ്ടരായ യാത്രക്കാർ, മികച്ച പുതിയ നിലവാരങ്ങൾ സ്ഥാപിക്കൽ എന്നിവ ഇതിൽ ഉൾപ്പെടും”. വിമാന താവള അധികൃതർ അറിയിച്ചു.ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡ് (AAHL) ആണ് എയർപോർട്ട് കൈകാര്യം ചെയ്യുന്നത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക




