താനെ: ഹിന്ദു ഐക്യവേദി എല്ലാവർഷവും നൽകി വരുന്ന ജ്യോതിർഗമയ പുരസ്കാരം ഈ വർഷം സംസ്കൃത ഭാഷ പ്രചാരകനായ യഗ്നരാമൻ കുമാരസ്വാമിക്ക്. പ്രതിഫലം കൂടാതെ ഭാരതീയ സംസ്കൃതിയുടെ പ്രചരണത്തിന്നായി പ്രവർത്തിക്കുന്ന വ്യക്തികൾക്ക് ആദരസൂചകമായാണ് ജ്യോതിർഗമയാപുരസ്കാരം നൽകുന്നത്.
ധനുമാസ തിരുവാതിര ആഘോഷത്തിൻ്റെ ഭാഗമായി ജനുവരി 12 ന് കല്യാൺ ഈസ്റ്റ് അയ്യപ്പ ക്ഷേത്രത്തിൽ ഹിന്ദു ഐക്യവേദി നടത്തുന്ന പ്രത്യേക തിരുവാതിര പരിപാടിയിൽ പുരസ്കാരം നൽകി ആദരിക്കും. എട്ട് തിരുവാതിര കളികളിലായി അറുപതിൽ അധികം സ്ത്രീകൾ ആഘോഷത്തിൽ പങ്കെടുക്കുമെന്ന് ഹിന്ദു ഐക്യവേദി ഭാരവാഹികൾ അറിയിച്ചു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക




