മുംബൈ:പുതിയ തലമുറയിലെ പ്രശസ്തനായ കർണ്ണാടക സംഗീതജ്ഞൻ കെ. എസ്. വിഷ്ണുദേവിന്റെ കച്ചേരി അണുശക്തിനഗറിൽ അരങ്ങിലെത്തുന്നു, അണുശക്തിനഗറിലെ ഭക്ത രസിക രഞ്ജിനി സഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സംഗീത വിരുന്നിൽ; വയലിനിൽ ഗോകുൽ, മൃദംഗത്തിൽ വിനയ് നടേശൻ, ഗഞ്ചിറയിൽ എൻ. വൈ. ഈശ്വരൻ എന്നിവർ പിന്നണി അലങ്കരിക്കും. അണുശക്തിനഗറിലെ അറ്റോമിക് എനർജി സെൻട്രൽ സ്കൂൾ നമ്പർ ഒന്നിൽ (AECS-1) ജനുവരി 11 ശനിയാഴ്ച വൈകുന്നേരം 6:30-ന് കച്ചേരി ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Ph :9821442553
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക



