മുംബയ്: അരുവിപ്പുറം പുണ്യ കർമ്മം കുട്ടായ്മ മുംബയുടെ ആഭിമുഖ്യത്തിൽതൊണ്ണുറ്റി രണ്ടാമത് ശിവഗിരി തീർത്ഥാടനത്തിൽ ശ്രിനാരായണ ധർമ്മ പരിപാലന യോഗം മുംബയ്- താനേ യുണിയൻ പ്രസിഡൻറ് എം. ബിജുകുമാർ വൈസ് പ്രസിഡൻ്റ് ടി.കെ മോഹൻ എന്നിവരുടെ നേത്വത്യത്തിൽ പങ്കെടുത്ത മുംബയിൽ നിന്ന് പോയ തീർത്ഥാടകർ ഒരാഴ്ചത്തെ പരിപാടികൾക്ക് ശേഷം മുംബയിൽ മടങ്ങി എത്തി.”ശിവഗിരി തീർത്ഥാടനം”സർവ്വജനതയുടേയും രാജ്യത്തിന്റേയും സർവ്വതോമുഖമായ പുരോഗതിയ്ക്കാവശ്യമുള്ളതെല്ലാം ശിവഗിരിതീർത്ഥാടത്തിൽ അടങ്ങിയിരിക്കുന്നതിനാൽ ഒരോ വർഷം കഴിയുംതോറും തിർത്ഥാടകരുടെ എണ്ണം പതിമടങ്ങ് വർദ്ധിച്ചുവരുന്നുണ്ട്.

വിശ്വഗുരുവായ ശ്രീനാരായണഗുരു വിദ്യാഭ്യാസം,ശുചിത്വം, ഈശ്വരഭക്തി,സംഘടന,കൃഷി, കച്ചവടം,കൈത്തൊഴിൽ,ശാസ്തസാങ്കേതിക പരിശീലനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും അവ പ്രായോഗികമാക്കേണ്ടുന്ന രീതികളെക്കുറിച്ചും വിചിന്തനം ചെയ്തു മാർഗ്ഗനിർദ്ദേശം നൽകിയത് കഴിഞ്ഞ 92 വർഷക്കാലമായി നടപ്പിലാക്കുന്നതിലാണ് ശിവഗിരി തീർത്ഥാടനം അറിവിൻ്റെ തീർത്ഥാടനം എന്ന് കൂടി അറിയപ്പെടുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്.

ഡിസംബർ 31 ന് നടന്ന ഘോഷയാത്രയിൽ അറുവിപ്പുറം പുണ്യ കർമ്മം, മുംബയ് കുട്ടായമയുടെ കൂടെ കേരള നിയമസഭാ സമാജികൻ ചാണ്ടി ഉമ്മനും പങ്കെടുത്തിരുന്നു.മൂന്ന് ദിവസം നടന്ന അറിവിൻ്റെ തീർത്ഥാടനത്തിൽ പങ്ക് ചേർന്ന ശേഷം മുംബയിൽ നിന്നുള്ള തീർത്ഥാടകൾ മഹാകവി കുമാരാനാശാൻ്റെ തോന്നയ്ക്കലുള്ള സ്മാരകം,ഗുരുദേവൻ ഭൂജാതനായ ചെമ്പഴത്തി വയൽ വാരം ഗൃഹം, മലയാളക്കരയിൽ നവോത്വനത്തിന് തുടക്കം കുറിച്ച അറുവിപ്പുറം ശിവപ്രതിഷ്ഠ കുടികൊള്ളുന്നതും, അതിമഹത്തായ സംഘടനയായ ശ്രിനാരായണ ധർമ്മ പരിപാലന യോഗം എന്ന സംഘടനയ്ക്ക് ആരംഭം കുറിച്ച അരുവിപ്പുറം എന്ന പുണ്യഭൂമിയിലെ മഠം-ക്ഷേത്രം സന്ദർശിച്ച് അവിടെ ഒരു ദിവസവും രാത്രിയും ചിലവഴിച്ച ശേഷമാണ് മുംബയിൽ നിന്നുള്ള സംഘം മുംബയ്ക്ക് ട്രെയിൻ മാർഗ്ഗം തിരിച്ചത്.






