മുംബൈ:വർഷാവസാന കാലയളവിലെ തിരക്ക് കണക്കിലെടുത്ത്, തിരഞ്ഞെടുത്ത പ്രധാന സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് വിൽപ്പനയ്ക്ക് സെൻട്രൽ റെയിൽവേ താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.പ്ലാറ്റ്‌ഫോമുകളിലെ തിരക്ക് നിയന്ത്രിക്കാനും സ്റ്റേഷൻ പരിസരത്ത് യാത്രക്കാരുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കാനും ഈ നടപടി ലക്ഷ്യമിടുന്നു. പ്ലാറ്റ്‌ഫോം ടിക്കറ്റ് വിൽപ്പനയ്ക്കുള്ള നിയന്ത്രണം 2025 ഡിസംബർ 29 ഉച്ചയ്ക്ക് 12:00 മുതൽ 2025 ജനുവരി 2 വരെ പ്രാബല്യത്തിൽ വരും.
ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്, ദാദർ, ലോകമാന്യ തിലക് ടെർമിനസ്, താനെ, കല്യാൺ, പൻവേൽ, പൂനെ, നാഗ്പൂർ, നാസിക് റോഡ്, ഭൂസാവൽ, അകോല, സോലാപൂർ, കലബുറഗി, ലാത്തൂർ എന്നീ 14 സ്റ്റേഷനുകളിലാണ് പ്ലാറ്റ്ഫോം ടിക്കറ്റ് വിൽപ്പനയിൽ നിയന്ത്രണമേർപ്പെടുത്തിയത്.” ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.അതേസമയം മുതിർന്ന പൗരന്മാർ, രോഗികൾ, കുട്ടികൾ,എന്നിവരെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
വർഷ അവസാനവും പുതു വർഷവും കണക്കിലെടുത്ത് സുഗമവും സുരക്ഷിതവുമായ യാത്രാ അനുഭവത്തിനായി യാത്രക്കാർ അതിനനുസരിച്ച് പ്ലാൻ ചെയ്യാനും പുതിയ നിയന്ത്രണങ്ങൾ പാലിക്കാനും അഭ്യർത്ഥിക്കുന്നു,” CR ലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.





