താനെ :മഹാരാഷ്ട്രയിലെ പ്രശസ്ത അയ്യപ്പ ക്ഷേത്രങ്ങളിൽ ഒന്നായ താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ ഈ വർഷവും മണ്ഡല കാല മഹോത്സവം അതി ഗംഭീരമായി നടക്കുന്നു.10 ആം ദിനമായ ഇന്ന് വിശേഷാൽ പൂജകളും ഡാൻസും നടക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.ഉദയസ്തമന പൂജ(വിക്രാന്ത് ചവാനുംകുടുംബവും)രാവിലെ 9 മണിക്ക് സുന്ദര കാണ്ഡം,വൈകുന്നേരം 7 മണിക്ക് പള്ളിവേട്ട പുറപ്പാട്,7:30 ന് പള്ളിവേട്ട,8 മണിക്ക് ഭരതനാട്യം എന്നിവ ഉണ്ടായിരിക്കും.മണ്ഡലകാലത്തിന്റെ തുടക്കം മുതലേ നല്ല തിരക്ക് അനുഭവപ്പെട്ട ക്ഷേത്രത്തിലെ ഉത്സവം ഡിസംബർ 19 നാണ് ആരംഭിച്ചത്.നാളെ ഡിസംബർ 29 ന് ഉത്സവത്തിന് സമാപനം കുറിക്കും.ഈ കാലയളവിൽ മഹാരാഷ്ട്രയുടെ വിവിധയിടങ്ങളിൽ നിന്നും നൂറു കണക്കിന് ഭക്തരാണ് ക്ഷേത്രത്തിൽ എത്തി ചേർന്നത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക



