നവിമുംബൈ:മലയാളത്തിൻ്റെ തെളിമയും കേരളത്തിൻ്റെ തനിമയും ചേർത്ത് പിടിച്ച പ്രശസ്ത കവി പി ഭാസ്കരൻ്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് നടത്തുന്ന ഭാസ്കരസന്ധ്യ ശനിയാഴ്ച്ച വൈകിട്ട് ആറിന് അരങ്ങേറും.പുലർകാലത്തും പത്തുവെളുപ്പിലും പൗർണമിയിലും പാടിത്തീരാത്തൊരു സാംസ്കാരിക വിശേഷമായ പി.ഭാസ്കരൻ്റെ കവിതകളും സിനിമാ ഗാനങ്ങളും കോർത്തിണക്കിക്കൊണ്ട് , അദ്ദേഹത്തിന്റെ പ്രധാന രചനകളുടെ സാന്ദർഭികതയും സൗന്ദര്യവും പ്രസക്തിയും അടയാളപ്പെടുത്തുന്ന ഭാസ്കരസന്ധ്യ സംഘടിപ്പിക്കുന്നത് ഇപ്റ്റ കേരളയുടെ മുംബൈ ഘടകമാണ്.

നെരുളിലെ ന്യൂ ബോംബ കേരളീയ സമാജത്തിൻ്റെ ഹാളിൽ ഡിസംബർ ഏഴിന് വൈകിട്ട് കൃത്യം ആറിന് നടക്കുന്ന ഈ സർഗ്ഗസന്ധ്യയെ കേരളത്തിലെ പ്രശസ്ത കാവ്യാലാപകനായ ബാബു മണ്ടൂരാവും ഭാസ്കരസന്ധ്യ നയിക്കുക.കവിതകളും സിനിമാ ഗാനങ്ങളുമായി മുംബൈയിലെ പ്രശസ്ത ഗായകരും ഭാസ്കരസന്ധ്യയിൽ അണിചേരും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക