ദക്ഷിണേന്ത്യൻ സിനിമാ ഐക്കണ്‍ സില്‍ക്ക് സ്മിതയുടെ ജീവിതം ആസ്പദമാക്കി വീണ്ടുമൊരു സിനിമ കൂടിഎത്തുന്നു. സില്‍ക്ക് സ്മിത – ക്വീൻ ഓഫ് ദ സൗത്ത്” എന്ന പേരിട്ട ബയോ പിക്കില്‍ ഇന്ത്യൻ വംശജയായ ഓസ്‌ട്രേലിയൻ അഭിനേതാവും മോഡലുമായ ചന്ദ്രിക രവിയാണ് സ്മിതയ്ക്ക് ജീവനേകുക. എസ്ടിആർ സിനിമാസിന്റെ ബാനറില്‍ ജയറാം ശങ്കരൻ സംവിധാനം ചെയ്യുന്ന ചിത്രം എസ് ബി വിജയ് അമൃതരാജ് ആണ് നിർമാണം.

സില്‍ക്ക് സ്മിതയുടെ ജന്മവാർഷിക ദിനത്തിലായിരുന്നു പ്രഖ്യാപനം. സിനിമയുടെ അനൗണ്‍സ്മെന്റ് വിഡിയോയും അണിയറ പ്രവ‌ർത്തകർ പുറത്തിറക്കി. സില്‍ക്ക് സ്മിതയുടെ ഇതുവരെ കേള്‍ക്കാത്ത കഥകളിലൂടെയും ചിത്രം പ്രേക്ഷകരെ കൂട്ടി കൊണ്ട് പോകും. അടുത്ത വർഷം ചീത്രീകരണം ആരംഭിക്കും.തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്മിതയുെടെ ജീവിതത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഹിന്ദിയില്‍ വിദ്യ ബാലൻ നായികായി ‘ഡേർട്ടി പിക്ചർ’ എത്തിയിരുന്നു. മലയാളത്തില്‍ ക്ളൈമാക്സ് എന്ന ചിത്രവും സ്മിതയുടെ ജീവിതമാണ് പറഞ്ഞത്. ബോളിവുഡ് താരം സന ഖാൻ സ്മിതയായി വേഷപ്പകർച്ച നടത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക