മുംബൈ: മഹാരാഷ്ട്രയിലുള്ള 36 ജില്ലകളിലുള്ള മലയാളി സമൂഹത്തെ മുഴുവൻ കോർത്തിണക്കിക്കൊണ്ട് ഫെയ്മ മഹാരാഷ്ട്ര ഉപസമിതികളായ വനിതാവേദിയുടെയും യുവജന വേദിയുടെയും സർഗ്ഗ വേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സർഗോത്സവം 2024 എന്ന കലാവിരുന്ന് 2024 ഡിസംബർ 15 ഞായറാഴ്ച രാവിലെ 6.00 മുതൽ സർഗ്ഗവേദി വാട്സപ്പ് കൂട്ടായ്മയിൽ നടത്തുകയാണ്.

മഹാരാഷ്ട്രയിലെ ഓരോ നഗര, ഗ്രാമപ്രദേശങ്ങളിൽ വസിക്കുന്ന എല്ലാ മലയാളികളിലും ഉറങ്ങിക്കിടക്കുന്ന സർഗ്ഗവാസനകൾക്ക് പ്രോത്സാഹനം നൽകുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.കൂടാതെ ഈ പരിപാടിയിൽ പങ്കെടുക്കുന്നതിന്എല്ലാവരേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായും ഫെയ്മ അറിയിച്ചു. മഹാരാഷ്ട്രയിലുള്ള എല്ലാ മലയാളികളേയും ഉൾപ്പെടുത്തി പ്രായഭേദമന്യേ നടത്തുന്ന ഈ കലാപരിപാടിയിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ താഴെ പറയുന്നവരുമായി ബന്ധപ്പെടേണ്ടതാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
  • രോഷ്നി അനിൽകുമാർ Ph no: 97655656302.
  • ബോബി സുലക്ഷണ Ph no: 9930285578
  • ഫെയ്മ മഹാരാഷ്ട്ര സർഗ്ഗോത്സവം 2024 സംഘാടക സമിതിക്കുവേണ്ടിരാധാകൃഷ്ണപിള്ള സെക്രട്ടറി ഫെയ്മ മഹാരാഷ്ട്ര സർഗ്ഗവേദിPh no: 9923044577സുമി ജൻട്രിസെക്രട്ടറി ഫെയ്മ മഹാരാഷ്ട്രവനിതാവേദിPh no: 9769854563യാഷ്മ അനിൽകുമാർസെക്രട്ടറി ഫെയ്മ മഹാരാഷ്ട്ര യുവജനവേദിPh no: 9607714330
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക