ആഡംബരക്കാറായ ലെക്സസിന്റെ രജിസ്ട്രേഷനായി ആർ.ടി.ഒ. ഓഫീസിലെത്തിയതായിരുന്നു നടൻ നാഗാർജുന. ഖൈറത്താബാദിലെ ഓഫീസിലാണ് താരമെത്തിയത്. അവിടെ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ നാഗാർജുനയെ സ്നേഹപൂർവം സ്വീകരിക്കുകയും രജിസ്ട്രേഷൻ നടപടികള്‍ വേഗത്തില്‍ പൂർത്തിയാക്കുകയും ചെയ്തു.

നടൻ ആർ.ടി.ഒ. ഓഫീസ് സന്ദർശിച്ചെന്ന വാർത്ത പരന്നതോടെ പ്രദേശത്ത് ആരാധകർ തടിച്ചുകൂടി. തിരിച്ചിറങ്ങുമ്ബോള്‍ കാറിനടുത്ത് തടിച്ചുകൂടിയ ആരാധകരുമായി സംസാരിക്കുകയും ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
https://twitter.com/TeluguChitraalu/status/1862056425595543940?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1862056425595543940%7Ctwgr%5E95186fde0319ccee96dfdba6e4a1b07600a32437%7Ctwcon%5Es1_c10&ref_url=https%3A%2F%2Fapi-news.dailyhunt.in%2F

മകൻ നാഗചൈതന്യയും നടി ശോഭിത ധുലിപാലയുമായുള്ള വിവാത്തോടനുബന്ധിച്ചുള്ള തിരക്കുകളിലാണ് നാഗാർജുന. ഡിസംബർ നാലിന് ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയില്‍ പരമ്ബരാഗതമായുള്ള വിവാഹച്ചടങ്ങ് നടക്കും. നാഗാർജുനയുടെ ഇളയ മകനായ അഖില്‍ അക്കിനേനിയുടെ എൻഗേജ്മെന്റിനെക്കുറിച്ചും നാഗാർജുന അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സൈനബ് റാവ്ജിയാണ് വധു. ഇരുവരും 2025-ല്‍ വിവാഹിതരാവുമെന്നും നാഗാർജുന അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക