വഖ്ഫ് ബോർഡുകള്‍ രാജ്യത്തൊട്ടാകെ പുതിയ വസ്തുവകകളില്‍ അധിനിവേശം നടത്തിയ കഥകള്‍ പുറത്തു വന്ന് കൊണ്ടിരിക്കുമ്ബോള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയെയും ഈ ഭീഷണി ബാധിക്കുന്നു. മുൻപ് വഖ്ഫ് ചെയ്യപ്പെട്ടിരിക്കാൻ വിദൂര സാധ്യതയുള്ള വസ്തുവകകള്‍ വാങ്ങുവാൻ ജനങ്ങള്‍ മടിക്കുകയാണ്. വഖ്ഫ് ചെയ്യുന്നതിന് പ്രത്യേകിച്ച് രേഖകളോ റവന്യൂ റെക്കോർഡുകളോ ഒന്നും വേണ്ട എന്നും ഒരുതവണ വഖ്ഫ് ചെയ്താല്‍ അത് മറ്റു കാര്യങ്ങള്‍ക്കായി ഉപയോഗിക്കാൻ സാധിക്കുകയില്ല എന്നുമുള്ള മുസ്ലിം പണ്ഡിതരുടെ ആവർത്തിച്ചുള്ള വാദങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് അധിനിവേശഭീതി റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് വ്യാപിക്കുന്നത്.
മുൻപ് ഇസ്ലാം മതസ്ഥർ കൈവശം വെച്ചിരുന്നതോ നിലവില്‍ കൈവശം വെച്ചുകൊണ്ടിരിക്കുന്നതോ ആയ വസ്തുക്കള്‍ വഖ്ഫ് ചെയ്യപ്പെട്ടിരിക്കാൻ സാധ്യതയുണ്ട് എന്നുള്ള ഭീതിയാണ് റിയല്‍ എസ്റ്റേറ്റ് മേഖലയെ ബാധിച്ചിരിക്കുന്നത്. ഒരിക്കല്‍ വഖ്ഫ് ചെയ്യപ്പെട്ട വസ്തുക്കള്‍ ആര് എത്ര വിലകൊടുത്ത് വാങ്ങിച്ചാലും എന്നേക്കുമായി വഖ്ഫ് ആണ് എന്നുള്ള നിയമമാണ് നിലവിലുള്ളത്. അങ്ങനെയുള്ളപ്പോള്‍ വാങ്ങുന്ന വസ്‌തുക്കള്‍ മുൻപ് വഖ്ഫ് ചെയ്തിരുന്നു എന്നുള്ള അവകാശവാദവുമായി ഭാവിയില്‍ ആരെങ്കിലും വന്നാല്‍ നൂലാമാലകള്‍ ഉണ്ടാകും എന്നുറപ്പാണ്. അതീനാൽ അത്തരം വസ്തുക്കളില്‍ നിന്ന് കയ്യകലം പാലിക്കാൻ ഇടപാടുകാരെ പ്രേരിപ്പിക്കുന്നു.
ഫാറൂഖ് കോളേജിന് ഉപയോഗിക്കുവാനായി നല്‍കിയ മുനമ്ബത്തെ വസ്തുവിന്റെ ആധാരത്തിന് മുകളില്‍ വെറുതെ വഖ്ഫ് എന്ന് എഴുതിയിട്ടേയുള്ളൂ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. അതിനുശേഷം ഫാറൂഖ് കോളേജ് അധികൃതരില്‍ നിന്ന് മുനമ്ബത്തെ സാധാരണക്കാർ ഈ ഭൂമി വില കൊടുത്തു വാങ്ങി. ഇങ്ങിനെ വില്‍ക്കപ്പെട്ട വസ്തുക്കളിൻ മേലാണ് മുനമ്ബത്ത് വഖ്ഫ് ബോർഡ് പുതുതായി അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.
വഖ്ഫ് ചെയ്യപ്പെട്ടിരിക്കാൻ വിദൂര സാധ്യതയെങ്കിലും ഉള്ള വസ്തുക്കളിന്മേല്‍ പില്‍ക്കാലത്ത് വഖ്ഫ് ബോർഡിന് ഇതേപോലെയുള്ള അവകാശവാദങ്ങള്‍ ഉന്നയിക്കാൻ സാധിക്കും എന്നാണ് ഈ അനുഭവം തെളിയിക്കുന്നത്. വിവിധ ജനവിഭാഗങ്ങള്‍ ഇടകലർന്ന് ജീവിക്കുനന് സഥലങ്ങളിലെ ആധാരങ്ങളില്‍ ഈ കുരുക്കിനുളള സാധ്യത കൂടുതലാണെന്നതും ഭീതി പടർത്തുന്നു. മുൻ ആധാരങ്ങള്‍ എടുത്ത് അവയില്‍ ഉടമസ്ഥാവകാശം ഉണ്ടായിരുന്ന ആളുകളുടെ പേര് വിവരങ്ങള്‍ പരിശോധിച്ചു മാത്രമേ ഈ ഭീഷണിയില്‍ നിന്ന് അല്പമെങ്കിലും മുക്തി നേടാൻ പറ്റൂ എന്നതാണ് അവസ്ഥ.
വസ്തുവകകളും കെട്ടിടങ്ങളും വാടകയ്‌ക്ക് കൊടുക്കുന്ന കാര്യത്തിലും ഇതേ സാധ്യത ഉണ്ടെന്നുള്ളത് അധിനിവേശം ഭീതിയെ കൂടുതല്‍ അപകടകരമാക്കുന്നു. 1995 ലെ വഖ്ഫ് നിയമത്തിലെ ഏറെ ചർച്ചയായിരിക്കുന്ന “വഖഫ് ബൈ യൂസർ” എന്ന ഉപാധി വാടകക്ക് നല്‍കുമ്ബോഴും മുൻകരുതലെടുക്കാൻ പ്രേരിപ്പിക്കുന്നു.ഏതെങ്കിലുമൊരാള്‍ വാക്കാല്‍ വഖ്ഫ് ആണെന്ന് പറഞ്ഞിരുന്നു എന്ന് അവകാശവാദം വന്നാല്‍ എന്ത് ചെയ്യും എന്ന ചോദ്യവും ഉയരുന്നുണ്ട്. മുനമ്ബത്തെ പ്രതിഷേധ വേദിയില്‍ ഈ വിഷയം എടുത്തു പറഞ്ഞു കൊണ്ട് വൈദികരുള്‍പ്പെടെയുള്ളവർ പ്രസംഗിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കർണ്ണാടകയില്‍ നിന്നും പുറത്തു വരുന്ന വാർത്തകള്‍ ഇതിലും ഭീകരമാണ്. തലമുറകളായി കുടുംബ സ്വത്തായിരുന്ന കൃഷിഭൂമികളും, ഹണ്ട് ശ്മശാനങ്ങളും, സ്‌കൂളുകളും , ഹൈന്ദവ മഠം വക വസ്തുക്കളും സംരക്ഷിത സ്മാരകങ്ങളും പോലും തങ്ങളുടേതാണെന്ന അവകാശവാദവുമായിമുന്നോട്ട് വന്നിരിക്കുകയാണ് അവിടെ വഖ്ഫ് ബോർഡ്.





