നവിമുംബൈ:പ്രതീക്ഷ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിലുള്ള സാഹിത്യ ശിൽപ്പശാല നവംബർ 24 ന് വസായ് ഇൽ വെച്ച് നടത്തപ്പെടുന്നു. സാഹിത്യകാരൻ വി ആർ സുധീഷ് ഉൽഘാടനം ചെയ്യും സി പി കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിക്കും.സാഹിത്യ ശിൽപ്പശാലയോടനുബന്ധിച്ച് ഈ വർഷം ചെറുകഥ മത്സരവും സംഘടിപ്പിക്കുന്നു.

ഒന്നാം സമ്മാനം 5000 രൂപയും രണ്ടാം സമ്മാനം 3000 രൂപയുമാണ്. ഒരു ദിവസം നീണ്ടു നിൽക്കുന്ന ശില്പശാലയോടനുബന്ധിച്ച് കവിയരങ്ങും മാധ്യമ രംഗത്തെ അപചയം എന്ന വിഷയത്തിൽ ചർച്ചയും നടക്കും പ്രമുഖ മാധ്യമ പ്രവർത്തകർ പങ്കെടുക്കും. പ്രതീക്ഷ ഫൗണ്ടേഷൻ്റെ രജതജൂബിലിയോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളുടെ ഭാഗമായാണ് ശിൽപ്പശാല സംഘടിപ്പിക്കുന്നതെന്ന് പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ ഉത്തംകുമാർ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സാഹിത്യ ശിൽപ്പശാലയുടെ നടത്തിപ്പിനായി രാജേന്ദ്രൻ കുറ്റൂർ, ഇ ഹരീന്ദ്രനാഥ് എന്നിവർ കൺവീനർമാരായി സ്വാഗത സംഘം പ്രവർത്തിച്ചുവരുന്നു വിശദവിവരങ്ങൾ രാജേന്ദ്രൻ കുറ്റൂർ 9930627906 എന്ന നമ്പറിൽ ലഭിക്കും

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക