മുംബൈ: കൊളാബ മലയാളി അസോസിയേഷന്‍റെ പൊന്നോണ സംഗമവും കലാ വിരുന്നും നവംബർ 10 ന് വിപുലമായി ആഘോഷിച്ചു. ഓണസദ്യയും വിവിധ കലാ പരിപാടികളും,കൂടാതെ കേരളത്തിലെ പ്രശസ്ത ഗാനമേള സംഘവും അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസും സദസ്സിന്റെ മനം കവർന്നു.കൊളാബ ഫയർ ബ്രിഗേഡിന് സമീപം മുകേഷ് മിൽസ് കോംപൗണ്ടിൽ വച്ചാണ് ആഘോഷം സംഘടിപ്പിച്ചത്.

പരമ്പരാഗത ഓണക്കളികളോടെയും പരിപാടികളോടെയുമാണ് ദിനം ആരംഭിച്ചത്, ആഘോഷത്തിൽ ആർട്ടിസ്റ്റ് യൂനുസിൻ്റെ പ്രകടനം കയ്യടി നേടി.വിഭവസമൃദ്ധമായ ഓണസദ്യയും അത്താഴവിരുന്നും ആഘോഷത്തിൽ ഉൾപ്പെടുത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജനറൽ സെക്രട്ടറി എബി ടി എബ്രഹാം സ്വാഗതം പറഞ്ഞു, തുടർന്ന് പ്രസിഡൻ്റ് എബ്രഹാം ജോണിൻ്റെ ആമുഖ പ്രഭാഷണവും ഉണ്ടായിരുന്നു. മുഖ്യാതിഥി അഡ്വ. മകരന്ദ് നർവേക്കർ കുടുംബത്തോടൊപ്പം പങ്കെടുത്തു, ടി.വി.കെ അബ്ദുല്ല നന്ദി രേഖപ്പെടുത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക