മട്ടന്നൂരില്‍ സിനിമാ തിയേറ്ററിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകർന്നുവീണ് സിനിമ കാണുകയായിരുന്ന നാലുപേർക്ക് പരിക്കേറ്റു. തിയേറ്റർ ഹാളിന് മുകളിലുള്ള വാട്ടർടാങ്ക് തകർന്നാണ് അപകടമുണ്ടായത്.
ശനിയാഴ്ച വൈകീട്ട് ആറുമണിയോടെ മട്ടന്നൂർ സഹിനാ സിനിമാസിലാണ് അപകടം നടന്നത്. പരിക്കേറ്റ നായാട്ടുപാറ കുന്നോത്ത് സ്വദേശി വിജില്‍ (30), സുനിത്ത് നാരായണൻ (36), കൂത്തുപറമ്ബ് സ്വദേശി ശരത്ത് (29), സുബിഷ (25) എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
തിയേറ്ററിലെ പ്രധാന ഹാളിന് മുകള്‍ഭാഗത്തുള്ള വാട്ടർടാങ്ക് തകർന്നതിനെ തുടർന്നാണ് അപകടമുണ്ടായത്. വലിയ സ്ലാബും കെട്ടിടാവശിഷ്ടങ്ങളും വെള്ളവും സിനിമ കണ്ടുകൊണ്ടിരുന്നവരുടെ മേലേക്ക് വീഴുകയായിരുന്നു. ദേഹത്ത് സ്ലാബ് പതിച്ചാണ് വിജിലിന് തലയ്ക്ക് ഉള്‍പ്പടെ സാരമായി പരിക്കേറ്റത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക





