ജീവകാരുണ്യ പ്രവർത്തനങ്ങള്‍ക്ക് സംഭാവന ചെയ്ത ഇന്ത്യക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുകയാണ്, പ്രമുഖ ഐടി സേവന കമ്ബനിയായ എച്ച്‌സിഎല്‍ ടെക്നോളജീസ് സ്ഥാപകനും ചെയർമാനുമാണ് ശിവ് നാടാർ.
2024-ല്‍ പ്രതിദിനം 5.9 കോടി രൂപ സംഭാവന ചെയ്തതായി ഹുറണ്‍ ഇന്ത്യയുടെ റിപ്പോർട്ട് പറയുന്നു. ശിവ് നാടാർ ഫൗണ്ടേഷനിലൂടെ അദ്ദേഹം പ്രതിവർഷം സംഭാവന ചെയ്യുന്നത് 2,153 കോടി രൂപയാണ്. ഇതില്‍ ജീവകാരുണ്യ പ്രവർത്തനങ്ങള്‍ മാത്രം ശിവ് നാടാർ പ്രതിവർഷം നല്‍കുന്നത് 1,992 കോടി രൂപയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂന്നാം തവണയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യുന്ന വ്യക്തി എന്ന പദവിയിലേക്ക് ശിവ് നാടാർ എത്തുന്നത്.
ഇന്ത്യയില്‍ ശിവ് നാടാർ കഴിഞ്ഞാല്‍ സംഭാവന നല്‍കുന്നതില്‍ രണ്ടാം സ്ഥാനത്ത് നന്ദൻ നിലേക്കനിയും കൃഷ്ണ ചിവുകുലയും ആണ്. കൂടാതെ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സംഭാവനകളില്‍ ഏറ്റവും വലിയ വർദ്ധനവ് രേഖപ്പെടുത്തിയ ആദ്യ മൂന്ന് പേരില്‍ ശിവ് നാടാർ ഉള്‍പ്പെടുന്നു. മുൻവർഷത്തേക്കാള്‍ 111 കോടി രൂപയുടെ സംഭാവനയാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. മുൻ സാമ്ബത്തിക വർഷത്തെ അപേക്ഷിച്ച് ശിവ് നാടാർ തൻ്റെ സംഭാവനകള്‍ 5% വർദ്ധിപ്പിച്ചു എന്ന് ഹുറുണ്‍ ഇന്ത്യ റിപ്പോർട്ടില്‍ പറയുന്നു.
1945-ല്‍ തമിഴ്‌നാട്ടിലെ മൂലൈപ്പൊഴിയിലാണ് ശിവ് നാടാർ ജനിച്ചത്. കോയമ്ബത്തൂരിലെ പിഎസ്ജി കോളേജ് ഓഫ് ടെക്നോളജിയില്‍ നിന്ന് ഇലക്‌ട്രോണിക്സ് എഞ്ചിനീയറിംഗില്‍ ബിരുദം നേടി. 1967ല്‍ പൂനെയിലെ കൂപ്പർ എഞ്ചിനീയറിംഗ് ലിമിറ്റഡില്‍ ജോലി ആരംഭിച്ചു. 1970ലാണ് എച്ച്‌സിഎല്‍ ടെക്നോളജീസ് സ്ഥാപിച്ചത്. സിംഗപ്പൂർ കമ്ബനിക്ക് സേവനം നല്‍കുന്ന ഒരു ഹാർഡ്‌വെയർ കമ്ബനിയായാണ് ആരംഭിച്ചത്. 1980-കളുടെ തുടക്കത്തില്‍ അവരുടെ കമ്ബനിയുടെ വരുമാനം പത്ത് ലക്ഷത്തിലെത്തി. പിന്നീട് കമ്ബനി വലിയ രീതിയില്‍ വളർന്നു. കിരണ്‍ നാടാരാണ് ശിവ് നാടാരുടെ ഭാര്യ. ഇന്ത്യൻ ആർട്ട് കളക്ടറും ചാരിറ്റി പ്രവർത്തകയുമാണ് കിരണ്‍. ശിവ നാടാർ ഫൗണ്ടേഷന്റെ ട്രസ്റ്റിയും നാടാർ മ്യൂസിയം ഓഫ് ആർട്ടിന്റെ സ്ഥാപകയുമാണ് അവർ. ശിവ് നാടാരുടെ കുടുംബം അദ്ദേഹത്തിന്റെ പേരില്‍ ഒരു ചാരിറ്റബിള്‍ ഫൗണ്ടേഷൻ നടത്തുന്നുണ്ട്.





