തമിഴ്നാട് വാല്‍പ്പാറയില്‍ കരടിയുടെ ആക്രമണത്തില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്. തമിഴ്നാട് വാല്‍പ്പാറയിലാണ് കരടിയുടെ ആക്രമണം ഉണ്ടായത്.വാല്‍പ്പാറയിലെ സിരി ഗുണ്‍ട്രാ എസ്റ്റേറ്റിലെ പത്താം നമ്ബർ ചായത്തോട്ടത്തില്‍ വളമിടുകയായിരുന്ന അസം സ്വദേശി അമർനാഥിനെയാണ്(26) കരടി ആക്രമിച്ചത്.
അടുത്തുണ്ടായിരുന്നവർ ഓടിയെത്തി കരടിയെ തുരത്തുകയായിരുന്നു. ഉടനെ തന്നെ അമർനാഥിനെ ആദ്യം വാല്‍പ്പാറ സർക്കാർ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് പൊള്ളാച്ചി ആശുപത്രിയിലേക്കും മാറ്റി. മുമ്ബും വാല്‍പ്പാറ മേഖലയില്‍ കരടിയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. പ്രദേശത്ത് കരടിയുടെ സാന്നിധ്യം തൊഴിലാളികളെ ഭീതിയിലാഴ്ത്തുകയാണ്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക








