നിയമസഭാ കയ്യാങ്കളിക്കേസില്‍ യുഡിഎഫ് എംഎല്‍എമാർക്കെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. വനിതാ എംഎല്‍എമാരെ തടഞ്ഞുവച്ചെന്ന പരാതിയിലായിരുന്നു ശിവദാസൻ നായർ, എം.എ വാഹിദ് എന്നിവർക്കെതിരെ കേസെടുത്തിരുന്നത്. മുൻ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനിടെ നടന്ന കയ്യാങ്കളിയിലും ഉന്തിലും തള്ളിലുമാണ് കേസെടുത്തിരുന്നത്. സംഭവത്തില്‍ എല്‍ഡിഎഫ് നേതാക്കളായ വി. ശിവൻകുട്ടി, ഇ.പി ജയരാജൻ, കെ.ടി ജലീല്‍ ഉള്‍പ്പെടെയുള്ളവർക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിനു കേസെടുത്തിരുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക




