പശുക്കടത്ത് ആരോപിച്ച്‌ ഡല്‍ഹിയിലെ ഗോരക്ഷാ ഗുണ്ട റോക്കി റാണ ആളുകളെ ക്രൂരമായി മർദിക്കുന്ന നിരവധി വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടും നടപടിയെടുക്കാതെ പൊലീസ്.ഇയാള്‍ തന്നെയാണ് ആളുകളെ മർദിക്കുന്ന വിഡിയോ പ്രചരിപ്പിക്കുന്നത്. പശുക്കടത്ത് ആരോപിച്ച്‌ രണ്ടുപേരെ മർദിക്കുന്ന റോക്കിയുടെ വിഡിയോ ആണ് അവസാനം വന്നത്.

ഫാക്‌ട് ചെക്കർ മുഹമ്മദ് സുബൈർ ആണ് റോക്കി റാണയുടെ അതിക്രമങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെങ്കിലും ഇയാള്‍ക്കെതിരെ കാര്യമായ നിയമനടപടികളൊന്നും ഉണ്ടായിട്ടില്ല. സമാനമായ ആക്രമണങ്ങള്‍ക്ക് റാണ സാമ്ബത്തിക സഹായം സ്വീകരിക്കുന്നുണ്ടെന്നും സുബൈർ ആരോപിച്ചു.ഡല്‍ഹി പൊലീസ്, ഡല്‍ഹി പൊലീസ് കമ്മീഷണർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതിഭവൻ എന്നിവരെ ടാഗ് ചെയ്താണ് സുബൈറിന്റെ എക്‌സ് പോസ്റ്റ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക