സൂര്യനില്‍ അതിഭയങ്കരമായ പൊട്ടിത്തെറി ഉണ്ടായതായി ഗവേഷകർ. ഉഗ്രസ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ ഗവേഷകർ പുറത്തുവിട്ടു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്‌ഫോടനമെന്ന വിശേഷിപ്പിക്കാവുന്ന പൊട്ടിത്തെറിയാണ് സൂര്യനില്‍ ഉണ്ടായത് എന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. ഗവേഷകനായ ഡോ. റയാൻ ഫ്രഞ്ച് എക്‌സിലൂടെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്.

സൂര്യന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജ്വാലകള്‍ പുറത്തേക്ക് വരുന്നതായി ദൃശ്യങ്ങളില്‍ കാണാം. ഇതില്‍ ഒരു പ്രത്യേക ഭാഗത്തു നിന്നും തീവ്രത കൂടിയ ജ്വാലകള്‍ പുറത്തേക്ക് വരുന്നുണ്ട്. ഈ ഭാഗത്താണ് ശക്തമായ പൊട്ടിത്തെറി ഉണ്ടായത്. ഏകദേശം 12 മണിക്കൂറോളം നേരം ഈ ഭാഗത്ത് നിന്നും ജ്വാലകള്‍ പ്രവഹിച്ചുവെന്നും ഗവേഷകർ വ്യക്തമാക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സൂര്യനില്‍ അവിസ്മരണീയമായ സംഭവങ്ങള്‍ക്കായിരുന്നു താൻ സാക്ഷ്യം വഹിച്ചത് എന്ന് ഡോ റയാൻ ഫ്രഞ്ച് പറഞ്ഞു. ദീർഘനേരം നീണ്ടുനില്‍ക്കുന്ന പ്രതിഭാസം ആദ്യമായി കാണുകയാണ്. സൂര്യനില്‍ ഉണ്ടായ പൊട്ടിത്തെറിയുടെ ഗ്രാഫിക് ദൃശ്യങ്ങള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ നേരിട്ട് ആദ്യമായിട്ടാണ് തത്സമയം ഈ സംഭവങ്ങള്‍ക്ക് സാക്ഷിയാകുന്നത് എന്നും ഫ്രഞ്ച് കൂട്ടിച്ചേർത്തു.

നിലവില്‍ സൂര്യൻ 11ാം വർഷ സൗരചക്രത്തിലൂടെയാണ് കടന്നു പോകുന്നത് എന്നാണ് ഗവേഷകർ പറയുന്നത്. അതിനാല്‍ സൂര്യനിലെ ഇത്തരം പ്രതിഭാസങ്ങള്‍ ശക്തമായിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ഉഗ്രസ്‌ഫോടനം ഉണ്ടായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക