തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യില്‍ പെൻഷൻ നല്‍കാൻ സഹകരണബാങ്ക് വായ്പയെ ആശ്രയിച്ചപ്പോള്‍ പലിശയിനത്തില്‍ 300 കോടിരൂപയുടെ അധികച്ചെലവ്. മൂന്നുമാസത്തിനുള്ളില്‍ വായ്പ തിരിച്ചടയ്ക്കാനാണ് ധാരണ. ആദ്യം 10 ശതമാനമാണ് പലിശയീടാക്കിയിരുന്നത്. പിന്നീട് അതില്‍ കുറവുവരുത്തി.

മാസം 80 കോടിരൂപയാണ് പെൻഷനുവേണ്ടത്. മൂന്നുമാസംകഴിഞ്ഞ് ഈ തുക തിരിച്ചടയ്ക്കുമ്ബോള്‍ നാലുകോടിരൂപയെങ്കിലും പലിശയായി നല്‍കേണ്ടിവരും. പലിശത്തുകയും കെ.എസ്.ആർ.ടി.സി.ക്കുള്ള സർക്കാർ വിഹിതത്തിലാണ് ഉള്‍ക്കൊള്ളിക്കുന്നത്. യഥാസമയം പെൻഷനുള്ള തുക സർക്കാർ കൈമാറിയാല്‍ പലിശയിനത്തിലെ ചെലവൊഴിവാക്കാനാകും. പൊതുമേഖലാസ്ഥാപനത്തിന്റെ പെൻഷൻബാധ്യത ഏറ്റെടുക്കാൻ സർക്കാരിന് വ്യവസ്ഥയില്ലാത്തതിനാലാണ് വായ്പയായി നല്‍കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശമ്ബളത്തിനും ഇതേരീതി അവലംബിക്കുകയാണ്. കേരളാ ബാങ്കില്‍നിന്ന്‌ 100 കോടിരൂപ 10 ശതമാനത്തിന് പലിശയ്ക്കെടുക്കാനാണ് തീരുമാനം.സർക്കാർസഹായം കിട്ടുമ്ബോള്‍ തുക തിരിച്ചടയ്ക്കും. ഈ കാലയളവില്‍ പലിശ നല്‍കേണ്ടിവരും. ശമ്ബളവിതരണത്തിന് എസ്.ബി.ഐ.യില്‍നിന്ന്‌ 50 കോടിരൂപ ഓവർഡ്രാഫ്റ്റ് എടുത്തപ്പോഴും മാസം 48 ലക്ഷംരൂപ പലിശ നല്‍കേണ്ടിവന്നിരുന്നു. സർക്കാർ സഹായം നല്‍കുന്നുണ്ടെങ്കിലും ഫലപ്രദമാകാത്ത അവസ്ഥയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക