ഇൻസ്റ്റാഗ്രാം പോലുള്ള സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ കാണുന്ന ആഡംബര ജീവിതവും മറ്റും ഇന്ന് പുതുതലമുറയില്‍ വലിയ രീതിയില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. നമ്മുടെ യുവതലമുറ ‘മണി ഡിസ്മോർഫിയ’ എന്ന അവസ്ഥയിലൂടെ കടന്നുപോകുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. ക്രെഡിറ്റ് കർമ എന്ന ധനകാര്യ സ്ഥാപനം അടുത്തിടെ നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ ഏകദേശം 45 -ശതമാനം ജെൻ -സിമാരും (1997-നും 2012-നും ഇടയില്‍ ജനിച്ചവർ) മില്ലേനിയലുകളും (1981-നും 1996-നും ഇടയില്‍ ജനിച്ചവർ) അതിവേഗം സമ്ബന്നരാവുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോകുന്നവരാണെന്ന് പഠനത്തില്‍ സൂചിപ്പിക്കുന്നു.
എങ്കിലും 48- ശതമാനം ജെൻ- സിമാരും 59 -മില്ലേനിയലുകള്‍ക്കും ഈ ലക്ഷ്യം തങ്ങളുടെ പരിധിക്കപ്പുറത്താണെന്നും അഭിപ്രായപ്പെടുന്നുണ്ട്. പണം എങ്ങനെ വേണ്ട രീതിയില്‍ വിനിയോഗിക്കാം എന്നതിനെ കുറിച്ചുള്ള അറിവ് മുൻ തലമുറയെ അപേക്ഷിച്ച് ഇവരില്‍ കുറവാണെന്നാണ് ഇത് കാണിക്കുന്നത്. യുവാക്കള്‍ക്കിടയില്‍ കണ്ടുവരുന്ന ഈ അവസ്ഥയെയാണ് ‘മണി ഡിസ്മോർഫിയ’ എന്ന് വിശേഷിപ്പിക്കുന്നത്. അതായത് സ്വന്തം സാമ്ബത്തിക സ്ഥിതിയെക്കുറിച്ചുള്ള ഉത്കണ്ഠയാണ് ഇത്. നിങ്ങളുടെ ഇപ്പോഴത്തെ സ്ഥിതിയും ഭാവിയില്‍ നിങ്ങള്‍ എങ്ങനെയായിരിക്കണം എന്ന കാഴ്ചപ്പാടും തമ്മിലുള്ള അന്തരം പുതുതലമുറയില്‍ വലിയ ആശങ്ക സൃഷ്ടിക്കുന്നു എന്നാണ് സാമ്ബത്തിക വിദഗ്ധർ പറയുന്നത്.
പ്രത്യേകിച്ചും യാത്ര, ആരോഗ്യം, തൊഴില്‍, പണം, ഭക്ഷണം തുടങ്ങിയ കാര്യങ്ങളെ ഓർത്ത് പുതുതലമുറയില്‍പ്പെട്ട പലരും അമിതമായി ആശങ്കപ്പെടുന്നുണ്ട്. ഇതാണ് ‘മണി ഡിസ്മോർഫിയ’യുടെ പ്രാഥമിക കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. “സോഷ്യല്‍ മീഡിയയും മറ്റും ആളുകളെ പലതരത്തിലുള്ള ആഡംബര ജീവിതശൈലികളിലേക്ക് ആകർഷിക്കുന്നുണ്ട്. തങ്ങളുടെ ജീവിതവും അത്തരത്തില്‍ ആക്കി മാറ്റാൻ അവർ ആഗ്രഹിക്കുന്നു. അനുയോജ്യമായ ജീവിതശൈലികള്‍ തേടിയുള്ള ഈ നിരന്തരമായ കടന്നുചെല്ലല്‍ ഇത്തരം ഉത്കണ്ഠ സൃഷ്ടിക്കും” ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈക്യാട്രിസ്റ്റ് ഡോ ലാൻരെ ഡോകുനെ വ്യക്തമാക്കി.
കൂടാതെ മണി ഡിസ്‌മോർഫിയ ചില സാഹചര്യങ്ങളില്‍ മറ്റുള്ളവരെ കാണിക്കുന്നതിനു വേണ്ടി മാത്രം അമിതമായി പണം ചിലവഴിക്കുന്നതിലേക്കും നയിച്ചേക്കാം. ഉദാഹരണത്തിന് കുട്ടിക്കാലത്ത് വളരെ ദാരിദ്ര്യം അനുഭവിച്ച ആളുകള്‍ ഒരു പ്രായം കഴിയുമ്ബോള്‍ അവരുടെ വളർച്ച സാമൂഹ്യ മാധ്യമങ്ങളില്‍ പ്രദർശിപ്പിക്കുന്ന പ്രവണതയും ഇതില്‍ കണ്ടുവരുന്നുണ്ടെന്ന് വിദഗ്ധർ പറയുന്നു.ക്രെഡിറ്റ് കർമ്മ സർവേ പ്രകാരം താൻ ഒരിക്കലും പണക്കാരനാകില്ലെന്നാണ് കരുതുന്നതെന്ന് മണി ഡിസ്‌ഫോർഫിയ ഉള്ള 69 -ശതമാനം പേരും പറയുന്നു. കൂടാതെ എത്രയും വേഗം സമ്ബന്നരാകണമെന്ന അമിതമായ ആഗ്രഹം സാമ്ബത്തികപരമായി പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് 95 -ശതമാനം പേരും പറയുന്നത്. വീട് വാങ്ങുന്നതിനും പണം നിക്ഷേപിക്കുന്നതിനും പകരം അമിതമായി പണം ചിലവഴിക്കുന്നത് അവരെ കടബാധ്യതയിലേക്കും തള്ളിവിടുന്നു.
എങ്ങനെ മറികടക്കാം?
സാമ്ബത്തിക സ്ഥിതിയെക്കുറിച്ച് സ്വയം ആളുകള്‍ വിലയിരുത്തുക എന്നതാണ് ഈ അവസ്ഥ മറികടക്കുന്നതിനുള്ള ഏക മാർഗ്ഗമെന്ന് ഫോർച്യൂണിനെ പ്രതിനിധികരിച്ച് ക്രെഡിറ്റ് കർമ്മയിലെ ഉപഭോക്തൃ സാമ്ബത്തിക അഭിഭാഷകനായ കോർട്ട്‌നി അലീവ് പറഞ്ഞു. സാമ്ബത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി യഥാർത്ഥമായ പദ്ധതികള്‍ തയ്യാറാക്കണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു. നിങ്ങളുടെ സാമ്ബത്തിക സ്ഥിതിയെക്കുറിച്ച് വ്യക്തവും കൃത്യവുമായ ധാരണ നേടുന്നത് സാമ്ബത്തിക സാക്ഷരത വികസിപ്പിക്കും. ഇതിനുപുറമേ, സാമ്ബത്തിക കാര്യങ്ങളെക്കുറിച്ചുള്ള ഭയങ്ങളും തെറ്റിദ്ധാരണകളും ഒഴിവാക്കും.
സോഷ്യല്‍ മീഡിയയുടെയും സെലിബ്രിറ്റികളുടെയും സ്വാധീനം മണി ഡിസ്‌മോർഫിയ വർദ്ധിപ്പിക്കും. കാരണം ഗ്ലാമറസ് ജീവിതം നയിക്കുന്ന ആളുകള്‍ പണം ചിലവഴിക്കുന്നത് കാണുമ്ബോള്‍ ആളുകളെ അത് കൂടുതല്‍ ആകർഷിക്കും, ” ടച്ച്‌ഡൗണ്‍ മണിയുടെ സ്ഥാപകനായ സ്കോട്ട് ലീബർമാൻപറഞ്ഞു.വരുമാനത്തിന്റെയും ചിലവുകളുടെയും വ്യക്തമായ ധാരണയോടു കൂടി പ്രതിമാസ ബഡ്‌ജറ്റ് തയ്യാറാക്കുന്നത് മണി ഡിസ്മോർഫിയ നിയന്ത്രിക്കാൻ സഹായിക്കും.





