സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ മുതല്‍ നടക്കുകയാണ്. രാവിലെ 7.45 ന് സ്‌ട്രോങ് റൂമുകള്‍ തുറക്കും. തുടർന്ന് എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുക. തുടർന്ന് എട്ടരയോടെ ഇവിഎം മെഷീനുകള്‍ എണ്ണിത്തുടങ്ങും. അതേസമയം ഏതൊക്കെ സർക്കാർ വെബ്സൈറ്റുകളില്‍ തെരഞ്ഞെടുപ്പ് ഫലം അറിയാൻ സാധിക്കും എന്ന് നോക്കാം.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നത്. സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷൻ ഫലം തത്സമയം അറിയാൻ മൂന്ന് വെബ്സൈറ്റുകളാണ് തയ്യാറാക്കിയിരിക്കുന്നത്. https://sec.kerala.gov.in/ എന്ന വെബ്സൈറ്റ് വഴി ഫലം തത്സമയം അറിയാനുള്ള മൂന്ന് വെബ്സൈറ്റുകളിലേക്ക് പ്രവേശിക്കാനാവും.
ഈ മൂന്ന് വെബ്സൈറ്റുകളാണ് പൊതുജനങ്ങള്‍ക്ക് തത്സമയം ഫലം അറിയാൻ തയ്യാറാക്കിയിരിക്കുന്നത്. മുന്നണി തിരിച്ചുള്ള സീറ്റ് നില, ഓരോ ജില്ലയിലെയും ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ തിരിച്ചുള്ള വോട്ട് നിലയുമാണ് ഈ സൈറ്റുകളില്‍ അറിയാനാവുക. രാവിലെ എത്ര മണി മുതല്‍ ഈ വിവരങ്ങള്‍ ലഭ്യമായി തുടങ്ങും എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടില്ല.





