മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷിച്ചെത്തിയ പോലീസ് ചെങ്കള ചേറൂരില്‍ അനധികൃതമായി സൂക്ഷിച്ച 200 ഗ്യാസ് സിലിണ്ടറുകള്‍ പിടികൂടി. എം വി സക്കറിയ്യയുടെ വീട്ടില്‍ നിന്നാണ് 40 കൊമേഴ്സ്യല്‍ സിലിണ്ടറുകളും 160 ഗാർഹിക ഗ്യാസ് സിലിണ്ടറുകളും പിടിച്ചെടുത്തത്.

ഭാരത് ഗ്യാസ്, എച്ച്‌ പി എന്നിവയുടെ ഗ്യാസ് സിലിണ്ടറുകളാണ് പിടികൂടിയത്. മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് പരിശോധിക്കാൻ എത്തിയപ്പോള്‍ ഗ്യാസ് സിലിണ്ടറുകള്‍ കണ്ടെത്തുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക