കരിമണ്ണൂർ പഞ്ചായത്തില്‍ വേനല്‍ പാറ എന്ന സ്ഥലത്ത് നിർമ്മാണം നടത്തി പുറംമ്ബോക്ക് നിവാസികളും , ഭവനരഹിതരുമായ മുപ്പത്തഞ്ചോളം കുടുംബങ്ങളെ നിവസിപ്പിച്ചിരിക്കുന്ന ലൈഫ് മിഷൻ ഫ്ലാറ്റുകളുടെ ഭിത്തിയുടെ ഭാഗങ്ങാണ് അടർന്നു വീണു കൊണ്ടിരിക്കുന്നത്.
കോടികള്‍ മുടക്കി പണിത ഈ കെട്ടിടത്തിന്റെ ഉൾ ഭിത്തികളിൽ ജിപ്സം ബോർഡ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇവിടെ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവർത്തകനും , കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം സംസ്ഥാന കോ.ഓർഡിനേറ്ററുമായ മനോജ് കോക്കാട്ട് കളക്ടർക്ക് പരാതി നല്‍കി.വിഷയം അടിയന്തിര പ്രാധാന്യമുള്ളതാണെന്നും അവിടെ താമസിക്കുന്ന കുടുംബങ്ങളുടെ ജീവന് ഭീക്ഷണിയുള്ളതായും അടിയന്തിര ശ്രദ്ധ ചെലുത്തി കെട്ടിടത്തിൻ്റെ സുരക്ഷിതത്വ പരിശോധന നടത്തി ആളുകളെ മാറ്റി താമസിപ്പിക്കണമെന്നും മനോജ് കോക്കാട്ട് ആവശ്യപ്പെട്ടു.
ജിപ്സം ബോർഡ് ഭിത്തികളുടെ പോരായ്മ
ജിപ്സം ബോർഡുകൾ ഉപയോഗിച്ച് ഉൾത്തികൾ പണിയുന്നത് ചെലവും പണിസമയവും കുറയ്ക്കും. എന്നിരുന്നാലും വെള്ളം തട്ടിയാൽ ഇവ കുതിർന്നു വീർക്കുകയും അടർന്നു വീഴുകയും ചെയ്യും. ഇതുതന്നെയാവാം ലൈഫ് മിഷൻ ഫ്ലാറ്റുകളിലും സംഭവിച്ചിട്ടുള്ളത്. എന്നാൽ ജിപ്സം ബോർഡിന് പകരം കാൽസ്യം സിലിക്കേറ്റ് ബോർഡുകളോ സിമൻറ് ബോർഡുകളോ ഉപയോഗിച്ചിരുന്നു എങ്കിൽ വലിയ അധിക ചെലവില്ലാതെ ഈ പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നു.





