നിങ്ങള്‍ ജീവിക്കുന്നത് വലിയ വീട്ടിലോ ചെറിയ അപ്പാര്‍ട്ട്‌മെന്റിലോ ആകട്ടെ നിറയെ ചെടികളുള്ളത് തരുന്ന മാനസികോല്ലാസം വേറെ തന്നെയാണ്. നിങ്ങളുടെ താമസസ്ഥലത്തെ മനോഹരമാക്കുന്നതിനൊപ്പം നല്ല വായു, പോസിറ്റീവ് എനര്‍ജി എന്നിവയും ഈ ചെടികള്‍ പ്രദാനം ചെയ്യും. ഇന്‍ഡോര്‍ പ്ലാന്റുകളിലേക്ക് വരികയാണെങ്കില്‍ സ്‌നേക്ക് പ്ലാന്റുകള്‍ വീട്ടിലുണ്ടായിരിക്കണം എന്നുപറയാന്‍ കാരണങ്ങള്‍ നിരവധിയുണ്ട്.
സ്‌നേക്ക് പ്ലാന്റിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണം അന്തരീക്ഷം ശുദ്ധീകരിക്കുന്നതിനുള്ള ഇവയുടെ കഴിവാണ്. നാസയുടെ ശുദ്ധമായ വായു എന്ന പഠനത്തില്‍ അപകടകരമായ ഫോര്‍മാല്‍ഡിഹൈഡ്, ബെന്‍സീന്‍, സൈലീന്‍, ടൊല്യൂന്‍ എന്നിവ നീക്കം ചെയ്യാന്‍ സ്‌നേക്ക് പ്ലാന്റിന് സാധിക്കും. കാണാനും മനോഹരമാണ് സ്‌നേക്ക് പ്ലാന്റ്. വാളിന്റെ ആകൃതിയിലുള്ള മഞ്ഞ ബോര്‍ഡറോടുകൂടിയ ചെടികള്‍ ഇന്റീരിയറിന് വല്ലാത്ത സൗന്ദര്യം നല്‍കും.
ഇവ പരിപാലിക്കാന്‍ വലിയ ബുദ്ധിമുട്ടില്ലെന്നുള്ളതാണ് ഏറ്റവും പ്രധാനം. 10-14 ദിവസത്തില്‍ ഒരിക്കല്‍ മാത്രം വെള്ളം നനച്ചാല്‍ മതിയാകും.ഇതിനെല്ലാം പുറമേ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും അലര്‍ജികള്‍ക്കെതിരായും ഇത് പ്രവര്‍ത്തിക്കും.








