പതിനേഴുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയ സ്ത്രീക്ക് ഇരുപത് വർഷം തടവ്. ബുണ്ടിയിലെ പോക്‌സോ കോടതിയാണ് ശിക്ഷവിധിച്ചത്. 2023 ഒക്ടോബർ 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

45,000 രൂപ പിഴയും വിധിച്ചു.മുപ്പതുകാരിയായ ലാലിബായ് മോഗിയ (30)യാണ് കേസിലെ പ്രതി. കൗമാരക്കാരന്റെ മാതാവാണ് പരാതി നല്‍കിയത്. മോഗിയ തന്റെ മകനെ വശീകരിച്ച്‌ ജയ്പൂരിലേക്ക് കൊണ്ടുപോയി ഹോട്ടിലില്‍ താമസിപ്പിച്ചു. മദ്യം നല്‍കി ഒരാഴ്ചയോളം പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2023 നവംബർ ഏഴിനാണ് കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. തട്ടിക്കൊണ്ടുപോകല്‍, ജുവനൈല്‍ ജസ്റ്റിസ്, പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തത്.ഇരയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. അന്വേഷണത്തില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതോടെ ലാലിബായ് മോഗിയയെ അറസ്റ്റ് ചെയ്‌തിരുന്നു.

എന്നാല്‍ പിന്നീട് ഇവർക്ക് ജാമ്യം ലഭിച്ചു. ചെയ്‌തുപോയ തെറ്റില്‍ കുറ്റബോധമുണ്ടെന്ന് പ്രതി പറഞ്ഞെന്നാണ് വിവരം. വാദം കേട്ട പോക്‌സോ കോടതി മോഗിയ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയെന്നും 20 വർഷം തടവും 45,000 രൂപ പിഴയും വിധിച്ചുവെന്നും പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക